കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രശ്നം ഉപയോഗിച്ച് എന്നും തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ടിപി സെന്‍കുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല പോലൊരു പ്രശ്നം സ്ഥിരമായി ഉപയോഗിച്ച് എന്നും തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന് ടിപി സെന്‍കുമാര്‍. വട്ടിയൂര്‍ക്കാവിലെ ബിജെപിക്ക് വലിയ പരാജയമുണ്ടാകാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച് കോന്നിയില്‍ ബിജെപിക്ക് വലിയ വോട്ട്ചോര്‍ച്ച ഉണ്ടായിട്ടില്ല. ശബരിമല ഘടകമായത് കൊണ്ടാണ് മണ്ഡലത്തില്‍ സുരേന്ദ്രന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ശക്തമായ തിരിച്ചു വരവ്; ഹരിയാണയില്‍ ഭരണം നേടാന്‍ നീക്കം തുടങ്ങിദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ശക്തമായ തിരിച്ചു വരവ്; ഹരിയാണയില്‍ ഭരണം നേടാന്‍ നീക്കം തുടങ്ങി

വട്ടിയൂര്‍ക്കാവില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുകയും വേറൊരാള്‍ സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്തു. ഇത്തരത്തില്‍ ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയത് ബിജെപിക്ക് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കമുണ്ടായ ഇത്തരം പ്രശ്നങ്ങളാ ണ് വട്ടിയൂര്‍ക്കാവില്‍ 20,000 ത്തിലധികം വോട്ട് ബിജെപിക്ക് കുറയാന്‍ ഇയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

senkumar

80 ശതമാനത്തിലകം ഹിന്ദു വോട്ടുകള്‍ ഉള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇതില്‍ 40 ശതമാനം നായര്‍ വിഭാഗത്തിന്‍റേത് അല്ലാത്ത വോട്ടുകളാണ്. എന്‍എസ്എസ് നേതൃത്വം ഒരു വിഭാഗത്തിന് വോട്ട് പിടിക്കാന്‍ പരസ്യമായി രംഗത്ത് ഇറങ്ങിയാല്‍ മറുപക്ഷത്ത് അതിന് എതിരായ വികാരം ഉണ്ടാവും. ഈ വികാരത്തിനൊപ്പം നായര്‍ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡര്‍ വോട്ടുകളും കൂടി ചേര്‍ന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

'മുണ്ടിന്‍റെ കോന്തലക്കല്‍ കെട്ടിയിടാന്‍ പറ്റുന്നവരല്ല ജനങ്ങള്‍; വിഷ വിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല''മുണ്ടിന്‍റെ കോന്തലക്കല്‍ കെട്ടിയിടാന്‍ പറ്റുന്നവരല്ല ജനങ്ങള്‍; വിഷ വിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല'

English summary
tp senkumar on kerala by election result 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X