ഒളിയമ്പെയ്ത് സെന്‍കുമാര്‍..! ഞാനാണ് സര്‍ക്കാര്‍ എന്ന് ഭാവിക്കുന്ന ഐപിഎസുകാര്‍ പാര..!
കൊച്ചി: സംസ്ഥാന പോലീസ് സേനയിലെ ഉന്നതരില്‍ ചിലരുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാറിനുള്ള വൈരം അത്ര രഹസ്യമല്ല. എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയും ജേക്കബ് തോമസും ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ സെന്‍കുമാര്‍ പരസ്യ വിമര്‍ശനവും നടത്തിയിട്ടുണ്ട്. ഞാനാണ് സര്‍ക്കാര്‍ എന്നു പറഞ്ഞു നടക്കുന്ന ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സേനയില്‍ ഉണ്ടെന്ന് സെന്‍കുമാര്‍ പറയുന്നു. ഈ അവതാരങ്ങളാണ് സര്‍ക്കാരിന് പാരവെയ്ക്കുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചു. ജനങ്ങളുമായി നല്ല ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും അല്ലാത്തവരെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിന് ഇല്ലെന്നും സെന്‍കുമാര്‍ കൊച്ചിയില്‍ പറഞ്ഞു. നിയമവാഴ്ചയും പോലീസും എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍.

അഴിമതിയും ക്രിമിനലിസവും കൊണ്ടുനടക്കുന്ന ഒരു ചെറിയ ശതമാനം പേര്‍ മാത്രമേ കേരള പോലീസിലുള്ളൂ. പക്ഷേ അത്തരക്കാരാണ് പ്രശസ്തരാവുന്നതെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. നേരത്തെ ടോമിന്‍ ജെ തച്ചങ്കരിയെ കള്ളനെന്ന് വിശേഷിപ്പിച്ച സെന്‍കുമാര്‍ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി സന്ധ്യയ്‌ക്കെതിരെയും രംഗത്ത് വന്നിരുന്നു. നല്ല രീതിയില്‍ കേസന്വേഷണം നടത്താന്‍ നിലവിലെ പോലീസ് സംവിധാനത്തിന് കഴിവില്ലെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications