ഒടുവിൽ പിണറായി കീഴടങ്ങി; സെൻകുമാറിനെ ഡിജിപിയാക്കി, ബെഹ്റയ്ക്ക് വിജിലൻസ്
തിരുവനന്തപുരം: സുപ്രീം കോടതിയിൽ നിന്ന് അവസാന തിരിച്ചടിയും നേരിട്ടതിന് പിറകേ സംസ്ഥാന സർക്കാർ ടിപി സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു. നിലവിൽ പോലീസ് മേധാവി ആയിരുന്ന ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായും നിയമിച്ചു.
തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സംഭവത്തിൽ സെൻകുമാർ നേരത്തെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാൽ ആ ഉത്തരവ് നടപ്പിലാക്കാതെ വിധിയിൽ വ്യക്ത വേണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.

കോടതി ഹർജി തള്ളി എന്ന് മാത്രമല്ല, കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമെന്നും കോടതി പരമാർശിച്ചിരുന്നു.
എന്തായാലും സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. ഉത്തരവ് അടുത്ത ദിവസം തന്നെ സെൻകുമാറിന് കൈമാറും.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചിരുന്നതിനാൽ വിജിലൻസിന്റെ താത്കാലിക ചമതല ലോക്നാഥ് ബെഹ്റയ്ക്ക് ആയിരുന്നു. കോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിലും മുഖ്യമന്ത്രി ഒപ്പുവച്ചുകഴിഞ്ഞു.












Click it and Unblock the Notifications