ടിപി സെന്‍കുമാറിന്റെ വാര്‍ത്താ സമ്മേളനം അലങ്കോലമായി; ഇറങ്ങിപോയി മാധ്യമപ്രവര്‍ത്തകര്‍
തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വാര്‍ത്താ സമ്മേളനം വീണ്ടും അലങ്കോലമായി. മാധ്യപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഭവം.
സെന്‍കുമാര്‍-സുഭാഷ് വാസു സഖ്യത്തിന്റെ പുതിയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൊല്ലത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തത്. നൂറോളം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സുഭാഷ് വാസുവും യോഗത്തില്‍ പങ്കെടുത്തിരുന്നു .

കേരളത്തിലെ ചൂടില്‍ കൊറോണ പകരില്ലെന്ന സെന്‍കുമാറിന്റെ വ്യാജപരാമര്ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത് വിദഗ്ദരുടെ അഭിപ്രായമാണെന്നായിരുന്നു സെന്‍കുമാര്‍ മറുപടി നല്‍കിയത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിനിടെ ഹാളിലുണ്ടായ അണികള്‍ ക്ഷുഭിതരായി മാധ്യമപ്രവര്‍ത്തകരോട് തട്ടികയറുകയായിരുന്നു.
ഇതിനിടയില്‍ അണികളില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകന്റെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് വാര്‍ത്താസമ്മേളനം അലങ്കോലമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് ഇറങ്ങി പോയി.
നേരത്തേ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ സെന്‍കുമാറിന്റെ വാര്‍ത്താ സമ്മേളനവും അലങ്കോലപ്പെട്ടിരുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സെന്‍കുമാര്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനമാണ് അലങ്കോലമായത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് സെന്‍കുമാര്‍ പ്രകോപിതനായത്.
സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് താങ്കള്‍ മദ്യപിച്ചിട്ടുണ്ടോയെന്നായിരുന്നു സെന്‍കുമാര്‍ ചോദിച്ചത്.
ഇതിനിടെ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ ബഹളം മൂത്തു. തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിക്കുകയായിരുന്നു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications