കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി സെന്‍കുമാറിന്‍റെ വാര്‍ത്താ സമ്മേളനം അലങ്കോലമായി; ഇറങ്ങിപോയി മാധ്യമപ്രവര്‍ത്തകര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്‍റെ വാര്‍ത്താ സമ്മേളനം വീണ്ടും അലങ്കോലമായി. മാധ്യപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഭവം.
സെന്‍കുമാര്‍-സുഭാഷ് വാസു സഖ്യത്തിന്‍റെ പുതിയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൊല്ലത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തത്. നൂറോളം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സുഭാഷ് വാസുവും യോഗത്തില്‍ പങ്കെടുത്തിരുന്നു .

tp3-15

കേരളത്തിലെ ചൂടില്‍ കൊറോണ പകരില്ലെന്ന സെന്‍കുമാറിന്‍റെ വ്യാജപരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത് വിദഗ്ദരുടെ അഭിപ്രായമാണെന്നായിരുന്നു സെന്‍കുമാര്‍ മറുപടി നല്‍കിയത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിനിടെ ഹാളിലുണ്ടായ അണികള്‍ ക്ഷുഭിതരായി മാധ്യമപ്രവര്‍ത്തകരോട് തട്ടികയറുകയായിരുന്നു.

ഇതിനിടയില്‍ അണികളില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് വാര്‍ത്താസമ്മേളനം അലങ്കോലമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് ഇറങ്ങി പോയി.

നേരത്തേ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ സെന്‍കുമാറിന്‍റെ വാര്‍ത്താ സമ്മേളനവും അലങ്കോലപ്പെട്ടിരുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സെന്‍കുമാര്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനമാണ് അലങ്കോലമായത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് സെന്‍കുമാര്‍ പ്രകോപിതനായത്.

സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് താങ്കള്‍ മദ്യപിച്ചിട്ടുണ്ടോയെന്നായിരുന്നു സെന്‍കുമാര്‍ ചോദിച്ചത്.
ഇതിനിടെ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ ബഹളം മൂത്തു. തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിക്കുകയായിരുന്നു.

'ഇന്നത്തെ കോൺഗ്രസ്സ്, നാളത്തെ ബിജെപി, ഇപ്പോൾ വേഗത കൂടിയിട്ടുണ്ട്', പരിഹാസം, കുറിപ്പ്,'ഇന്നത്തെ കോൺഗ്രസ്സ്, നാളത്തെ ബിജെപി, ഇപ്പോൾ വേഗത കൂടിയിട്ടുണ്ട്', പരിഹാസം, കുറിപ്പ്,

സ്വന്തം വീട്ടിൽ ഇരിക്കാനല്ലേ നിങ്ങളോട് പറയുന്നുള്ളൂ, വൈറലായി ഡോക്ടറുടെ കുറിപ്പ്സ്വന്തം വീട്ടിൽ ഇരിക്കാനല്ലേ നിങ്ങളോട് പറയുന്നുള്ളൂ, വൈറലായി ഡോക്ടറുടെ കുറിപ്പ്

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിയോ മാപ്പ് ജിപിഎസ് സംവിധാനംപത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിയോ മാപ്പ് ജിപിഎസ് സംവിധാനം

English summary
TP Senkumar's press conference disrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X