കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി

Google Oneindia Malayalam News

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമായി മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്‍റെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഭരണഘടനാ ശില്‍പ്പി അംബേദ്കറുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരേയുള്ള സെന്‍കുമാറിന്‍റെ പുതിയ കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് ആധാരം.

ഇന്ത്യക്കാരെല്ലാം ഹിന്ദുക്കൾ, ഇന്ത്യയുടേത് 'ഹിന്ദുത്വവാദി' പാരമ്പര്യമെന്ന് ആർഎസ്എസ് മേധാവിഇന്ത്യക്കാരെല്ലാം ഹിന്ദുക്കൾ, ഇന്ത്യയുടേത് 'ഹിന്ദുത്വവാദി' പാരമ്പര്യമെന്ന് ആർഎസ്എസ് മേധാവി

'അംബേദ്കര്‍ അന്നേ പറഞ്ഞു.. പാക്കിസ്ഥാനില്‍ നിന്നുള്ള ദളിതര്‍ ഏതുവിധേനയും ഇന്ത്യയിലെത്തണം' എന്ന തലക്കെട്ടോടെയുള്ള ഒരു പത്ര വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രക്ഷോഭങ്ങളില്‍ അംബേദ്കറിന്‍റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ സെന്‍കുമാര്‍ രംഗത്ത് എത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

100കൊല്ലം മുൻപ് പറഞ്ഞു

100കൊല്ലം മുൻപ് പറഞ്ഞു

'അംബേദ്കറുടെ പടവും പിടിച്ചു ജിഹാദികൾക്ക്ഒപ്പം തെരുവിൽ ഇറങ്ങുന്നതിന് മുൻപ് ദലിത് സമൂഹം 100കൊല്ലം മുൻപ് അംബേദ്കർ പറഞ്ഞ ഈ വാക്കുകൾ ഒന്ന് വായിക്കണം' എന്ന കുറിപ്പോടെയായിരുന്നു അംബേദ്കര്‍ പറഞ്ഞുവെന്ന് പറയുന്ന വാക്കുകള്‍ ഉദ്ധരിച്ചുള്ള പത്രകട്ടിങ് സെന്‍കുമാര്‍ പങ്കുവെച്ചത്.

വിമര്‍ശനവും പരിഹാസവും

വിമര്‍ശനവും പരിഹാസവും

പോസ്റ്റ് പുറത്തു വന്നയുടന്‍ തന്നെ സെന്‍കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്. 1947ലാണ് പാകിസ്താന്‍ രൂപം കൊള്ളുന്നത്. സെന്‍കുമാറിന്റെ കണക്ക് അനുസരിച്ചാണെങ്കില്‍ 1920ലാണ് അംബേദ്കര്‍ ഇങ്ങനെ പറയേണ്ടത്. അന്ന് പാകിസ്താന്‍ വേണമെന്ന ആവശ്യം പോലും ഉയര്‍ന്നിട്ടില്ലെന്നിരിക്കേയാണ് മുന്‍ഡിജിപിയുടെ വസ്തുതാ വിരുദ്ധമായ ഈ പോസ്റ്റ് പുറത്തുവരുന്നത്.

വ്യാജം

വ്യാജം

നിരവധി ആളുകളാണ് സെന്‍കുമാര്‍ പറയുന്ന കാര്യങ്ങളെ വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്‍റെ പോസ്റ്റിന് കീഴില്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ' അതായത് അംബേദ്കർ തന്റെ 28 ആം വയസ്സിൽ, 72 വർഷം മുൻപ് ഉണ്ടായ പാകിസ്ഥാനിൽ നിന്നും ആളുകൾ ഇങ്ങ് പോരണം എന്ന്‌ 100 വർഷം മുൻപ് പറഞ്ഞു എന്നല്ലേ സെന്‍കുമാര്‍ പറയുന്നത്'-എന്നാള്‍ ഒരാള്‍ കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്.

വിരമിച്ചാലും ബുദ്ധി മരിക്കരുത്

വിരമിച്ചാലും ബുദ്ധി മരിക്കരുത്

ബേബിറാം സരോവരം എന്ന വ്യക്തിയുടെ കമന്‍റ് ഇങ്ങനെ 'നൂറ് വർഷം മുമ്പ് അംബേദ്ക്കർ എന്ന മഹാന് 28 വയസ്സ്. 1919 ൽ അദ്ദേഹം അന്ന് വിദേശത്ത് ലണ്ടൻ സ്ക്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രം പഠിച്ച് ഗ്രെയിസ് ഇൻ എന്ന മഹാപ്രസ്ഥാനത്തിൽ നിയമ പഠനം നടത്തുകയായിരുന്നു. ബറോഡ രാജാവാണ് ഇതിനായുള്ള ചെലവ് വഹിച്ചത് എന്നാണ് അറിവ്. 1947 ൽ ആണ് ഇന്ത്യാ / പാക്കിസ്ഥാൻ വിഭജിച്ചത് എന്നത് ഏത് കള്ളനും അറിയാം.
പ്ലീസ്. പോലീസിന്റെ വില കളയല്ലേ. വിരമിച്ചാലും ബുദ്ധി മരിക്കരുത്.'

തിരുത്ത്

തിരുത്ത്

അതേസമയം, വിമര്‍ശനങ്ങള്‍ ശക്തമാവുകയും തെളിവുകള്‍ എതിരാവുകയും ചെയ്തതോടെ തന്‍റെ കുറിപ്പില്‍ ടിപി സെന്‍കുമാര്‍ എഡിറ്റ് നടത്തിയിട്ടുണ്ട്. '100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞു' എന്നത് മാറ്റി 70 കൊല്ലം മുൻപ് അംബേദ്കർ പറഞ്ഞു എന്നാണ് സെന്‍കുമാര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

നേരത്തേയും

നേരത്തേയും

വിവാദമായ ഫേസ്ബുക്ക് പോസ്റ്റുകളുടെയും പ്രസ്താവനകളുടേയും പേരില്‍ നേരത്തേയും സാമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണ് സെന്‍കുമാര്‍. ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ബോയ്സ് ഹോസ്റ്റിലില്‍ നിന്നാണെന്നും സ്ത്രീകള്‍ മുടികെട്ടുന്നത് പോലും കോണ്ടം ഉപയോഗിച്ചാണെന്നുമുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവന വലിയ വിവാദത്തിന് കാരണമായിരുന്നു.

ജെഎൻയുവിലെ പെണ്‍കുട്ടികള്‍

ജെഎൻയുവിലെ പെണ്‍കുട്ടികള്‍

ജെഎൻയുവിൽ ആൺകുട്ടികളുടെ ശുചിമുറിയിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങി വരുന്നത് താൻ നാൽപത് വർഷം മുൻപ് കണ്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് സ്ത്രീകൾ മുടികെട്ടുന്നതുപോലും കോണ്ടം ഉപയോഗിച്ചാണ്. ഇത്തരം സർവകലാശാലകൾ നമുക്ക് ആവശ്യമുണ്ടോ എന്നും സെന്‍കുമാര്‍ ചോദിച്ചെന്നായിരുന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ്

ടിപി സെന്‍കുമാര്‍

 എന്‍പിആറിന് ജനം തെറ്റായ പേര് വിവരങ്ങളും മേല്‍ വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ് എന്‍പിആറിന് ജനം തെറ്റായ പേര് വിവരങ്ങളും മേല്‍ വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ്

 നൂറ്റാണ്ടിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കണ്ട് കേരളം; ഗ്രഹണം 11.10 വരെ നീളും നൂറ്റാണ്ടിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കണ്ട് കേരളം; ഗ്രഹണം 11.10 വരെ നീളും

English summary
tp senkumar's wrong arguments about br ambedkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X