കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നുവെന്ന് സെന്‍കുമാര്‍... പ്രതികരണം ജന്മഭൂമി പരിപാടിയ്ക്ക് ശേഷം
തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ അടുത്തിടെ നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദം ആയിരുന്നു. ആര്‍എസ്എസ് ദേശ സ്നേഹ സംഘടനയാണെന്നും കേരളത്തില്‍ മുസ്ലീം ജനസംഖ്യ കൂടുന്നു എന്നും ഒക്കെ ആയിരുന്നു സെന്‍കുമാര്‍ പറഞ്ഞിരുന്നു.
ടിപി സെന്‍കുമാര്‍ സംഘപരിവാര്‍ പാളത്തിലേക്ക് പോകുന്നു എന്ന രീതിയില്‍ ആയിരുന്നു ഇവ വിലയിരുത്തപ്പെട്ടിരുന്നത്. ഇപ്പോഴിതാ അതിന്റെ കൂടുതല്‍ സൂചനകളാണ് പുറത്ത് വരുന്നത്.
കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ സെന്‍കുമാര്‍ പറയുന്നത്. സംഘപരിവാര്‍ ഏറെനാളായി ഉയര്‍ത്തി, പരാജയപ്പെട്ട ആരോപണം ആയിരുന്നു ലവ് ജിഹാദ്. ആ ആരോപണം ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ സെന്‍കുമാര്‍ പറയുന്നത്.

ബിജെപി മുഖപത്രമായ ജന്മഭൂമി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക ആയിരുന്നു സെന്‍കുമാര്‍. ഡിജിപി എന്ന നിലയില്‍ ഹൈക്കോടതി തന്നെ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ഏല്പിച്ചിരുന്നു എന്നാണ് സെന്‍കുമാര്‍ പറയുന്നത്. അതിന് മുമ്പുണ്ടായിരുന്ന കേസുകള്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടവ ആയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.
ലവ് ജിഹാദ് ഇല്ലായിരുന്നു എന്ന് പൂര്‍ണമായും പറയാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു ഇക്കാര്യത്തിലുള്ള പ്രതികരണം അദ്ദേഹം അവസാനിപ്പിച്ചത്. മുസ്ലീം ജനസംഖ്യയെ പറ്റി പറഞ്ഞതിനെ സെന്‍കുമാര്‍ ന്യായീകരിക്കുകയും ചെയ്തു. ഓരോ മതങ്ങളും അവര്‍ക്കുള്ളിലെ തീവ്രവാദം ഇല്ലാതാക്കാന്‍ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്തതിനേയും സെന്‍കുമാര്‍ ന്യായീകരിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്നാണ് സെന്‍കുമാറിന്റെ ചോദ്യം. അതിന്റെ പേരില്‍ നെറ്റി ചുളിക്കുന്നവരുടെ നെറ്റി ചുളിഞ്ഞുതന്നെ ഇരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications