• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹര്‍ഷനെ ജിഹാദിയെന്ന് വിളിച്ച് സെന്‍കുമാര്‍; പന്നികളോട് ഗുസ്തിപിടിക്കാന്‍ പോവരുതെന്ന് ഹര്‍ഷന്‍

cmsvideo
  TP senkumar angry on 24 news anchor Harshan | Oneindia Malayalam

  തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷനെതിരെ അധിക്ഷേപവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ഹര്‍ഷനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 'ശ്രീമാൻ ഹർഷൻ, ടിവി ANCHOR or ANGER.. നിന്നെ പോലെ രാഷ്ട്രത്തെ വിൽക്കാൻ നടക്കുന്നവനല്ല ഞാൻ' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലുടനീളം സെന്‍കുമാര്‍ ഹര്‍ഷനെതിരെ ഹീനമായ രീതിയിലുള്ള വ്യക്തി അധിക്ഷേപമാണ് നടത്തുന്നത്.

  എച്ചിൽ നക്കുമ്പോൾ സൂക്ഷിച്ചോ. തൊണ്ടയിൽ കുടുങ്ങും, മത തീവ്രവാദികളുടെ എല്ലിൻ കഷണം വാങ്ങി വാലാട്ടുന്ന നായ്ക്കൾ ഓർത്തോ, അവർ വെട്ടാൻ പഠിക്കുന്നത് നായയുടെ കഴുത്താണ് എന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അതേസമയം ഇതിനോടുള്ള ഹര്‍ഷന്‍റെ പ്രതികരണമാണ് ഏറെ രസകരമായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  പൂര്‍ണ്ണ രൂപം ഇങ്ങനെ..

  പൂര്‍ണ്ണ രൂപം ഇങ്ങനെ..

  ടിപി സെന്‍കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

  ശ്രീമാൻ ഹർഷൻ, ടിവി ANCHOR or ANGER..

  നിന്നെ പോലെ രാഷ്ട്രത്തെ വിൽക്കാൻ നടക്കുന്നവനല്ല ഞാൻ. എച്ചിൽ നക്കുമ്പോൾ സൂക്ഷിച്ചോ, തൊണ്ടയിൽ കുടുങ്ങും...മത തീവ്രവാദികളുടെ എല്ലിൻ കഷണം വാങ്ങി വാലാട്ടുന്ന നായ്ക്കൾ ഓർത്തോ.അവർ വെട്ടാൻ പഠിക്കുന്നത് നായയുടെ കഴുത്താണ്.

  ജിഹാദി ഹർഷൻ

  ജിഹാദി ഹർഷൻ

  ജിഹാദി ഹർഷൻ ഒന്നുകൂടി, 2019 മേയ് യിൽ ഞാൻ തുടങ്ങിയ ഫെയ്‌സ്‌ബുക് കണ്ടാണ് അബ്രഹാം ലിങ്കണിനെ കൊന്നത്. ജോൺ കെന്നഡിയെ വധിച്ചത്. ഗാന്ധിജിയെ വധിച്ചത് .പോരെ എന്റെ എഫ്ബി യുടെ കഴിവ്.? ആളില്ലാത്തപ്പോൾ കുരക്കുന്ന പട്ടി നിന്നെക്കാൾ നല്ലതു.!!

  നാടിന്റെ ശാപം

  നാടിന്റെ ശാപം

  മീഡിയ വൺ ആരുടെ ശബ്ദമാണ് എന്ന് എല്ലാവര്ക്കും അറിയാം. അതിലെ എച്ചിൽ കഷണങ്ങൾക്ക് വേണ്ടി ഹിന്ദു നാമം ദുരുപയോഗം ചെയ്യുന്ന നിന്നെപോലുള്ളവരാണ് ഈ നാടിന്റെ ശാപം. സ്വന്തം സംസ്കാരത്തെ ഒറ്റിക്കൊടുക്കുന്ന നിന്നെയൊക്കെ പിഴിഞ്ഞാൽ കൈപോലും ബാക്കി കാണാത്തവിധം വിഷലിബ്ധമാകും.

   മാതൃ രാജ്യത്തെ

  മാതൃ രാജ്യത്തെ

  ഒറ്റുകാരനായ നീ ചവച്ചു തുപ്പിയ എല്ലിൻ കഷണങ്ങൾക്ക് വേണ്ടി സ്വന്തം മാതൃ രാജ്യത്തെ ഒറ്റുകൊടുക്കുന്നു. ആ സംസ്കാരത്തേയും മാതൃരാജ്യത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് ഇത്തരത്തിൽ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. നിന്നെക്കാളും എത്ര ഭേദമാണ് അഞ്ചാംപത്തികൾ. ഈ രാജ്യത്തെ നല്ലവരായ ജനങ്ങൾ നികൃഷ്ട സ്വഭാവം കാണിക്കുന്ന നിന്നെയെല്ലാം കാണുന്നുണ്ട്.

  എത്ര മഹത്തരമാണ്

  എത്ര മഹത്തരമാണ്

  നിന്നെപോലെയുള്ളവരെ വില കൊടുത്തു വാങ്ങേണ്ട ആവശ്യം ഞങ്ങൾക്കില്ല. നീയൊക്കെ എന്തൊക്കെ ചെയ്താലും സനാതന ധർമ്മവും ഭാരത സംസ്കാരവും നിലനിൽക്കും. വേശ്യയുടെ ചാരിത്ര്യ പ്രസംഗം നിന്റെ പ്രസംഗത്തേക്കാൾ എത്ര മഹത്തരമാണ്. മഹിഷാസുരൻ മനസ്സിലാക്കു..!!-സെന്‍കുമാര്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

  കമന്‍റ് ബോക്സില്‍

  കമന്‍റ് ബോക്സില്‍

  സെന്‍കുമാറിന്‍റെ കുറിപ്പിന്‍റെ കമന്‍റ് ബോക്സില്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അധിക്ഷേപങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സെന്‍കുമാറിന്‍റെ കുറിപ്പിലെ വസ്തുതാപരമായ പിശകാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

  ചാനല്‍ മാറിപ്പോയി

  ചാനല്‍ മാറിപ്പോയി

  ഹര്‍ഷന്‍ മീഡിയാ വണിലെ മാധ്യമപ്രവര്‍ത്തകനാണെന്നാണ് സെന്‍കുമാര്‍ വിവാദ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഹര്‍ഷന്‍ 24 ന്യൂസ് ചാനലിനാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ചാനലിന്‍റെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയാണ് ഹര്‍ഷന്‍. ഹര്‍ഷനെ മീഡിയാ വണ്‍ചാനലുമായി ബന്ധിപ്പിച്ച് വര്‍ഗീയ പ്രചരണം നടത്താനുള്ള ഇടം കണ്ടെത്തുകയാണ് സെന്‍കുമാര്‍ എന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്.

  പക മാറുമോ

  പക മാറുമോ

  'മണിച്ചിത്രതാഴിലെ ഗംഗ എന്ന കഥാപാത്രം കാരണവരെ വെട്ടി കൊല്ലുമ്പോൾ നാഗവല്ലിയുടെ പക അടങ്ങിയ ആത്മാവ് ഗംഗയെ വിട്ട് പോവുന്നത് പോലെ ഇയാൾ ഏതെങ്കിലും ഒരു മുസ്ലിമിനെ കൊന്നാൽ ചിലപ്പോൾ ഇയാളുടെ മുസ്‌ലിംകളോടുള്ള അടങ്ങാത്ത പക ഇയാളുടെ ഉപബോധ മനസ്സിനെ വിട്ട് പോവുമായിരിക്കും' എന്നാണ് ഫസല്‍ മമ്പുറം എന്നയാള്‍ പ്രതികരിച്ചത്.

  തനിനിറം

  തനിനിറം

  'ഇങ്ങനെ കാര്യങ്ങൾ തുറന്നു പറയാൻ ഒരാൾ ഉള്ളതാണ് നമുക്ക് ഒരു വലിയ സമാധാനം. ഇത്രയും കാലം ഇവന്മാരൊക്കെ ഡയലോഗ് പറഞ്ഞു പോകുമായിരുന്നു ഉണ്ടായിരുന്നത്. ഇവന്റെ തനിനിറം എന്താണ്എന്ന് ലോകത്തോട് പച്ചയായി പറഞ്ഞ സാറിന് ഒരായിരം അഭിനന്ദനങ്ങൾ'-എന്നത് പോലുള്ള അനുകൂല പ്രതികരണങ്ങളും സെന്‍കുമാറിന്‍റെ കമന്‍റ് ബോക്സില്‍ നിറയുന്നുണ്ട്.

  മറുപടി

  മറുപടി

  അതേസമയം, സെന്‍കുമാറിന് പരോക്ഷമായി ഹര്‍ഷന്‍ നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്. 'Don't ever Wrestle with a Pig. You'll Both Get Dirty, but the pig will enjoy it'( പന്നികളുമായി ഒരിക്കലും ഗുസ്തി പിടിക്കരുത്. ദേഹത്ത് ചെളി പുരളും. പക്ഷേ പന്നികള്‍ അത് ആസ്വദിക്കും) എന്ന് ബര്‍ണാഡ് ഷായുടെ വരികളാണ് ഹര്‍ഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

  അപമാനിച്ച്‌ മതിയായെങ്കിൽ നിർത്തിക്കൂടേ?

  അപമാനിച്ച്‌ മതിയായെങ്കിൽ നിർത്തിക്കൂടേ?

  ഹര്‍ഷന്‍റെ കുറിപ്പിന് താഴെ രസകരമായ കമന്‍റുകളുമായി ഡോ. ഷിംന അസീസ്, അഡ്വ. രശ്മിത രാമചന്ദ്രന്‍ തുടങ്ങിയ നിരവധി പേര്‍ എത്തിയിട്ടുണ്ട്. 'ലെ പന്നി:

  "അപമാനിച്ച്‌ മതിയായെങ്കിൽ നിർത്തിക്കൂടേ?'എന്ന് ഷിംന അസീസ് കമന്‍റ് ചെയ്തപ്പോള്‍ 'എന്നോടും ഒരു പന്നി ഗുസ്തിപിടിക്കാന്‍ വന്നിരുന്നുവെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലായെന്നായിരുന്നു രശ്മിത രാമചന്ദ്രന്‍റെ പ്രതികരണം.

  ടിപി സെന്‍കുമാര്‍

  ഫേസ്ബുക്ക് പോസ്റ്റ്

  ഹര്‍ഷന്‍

  ഫേസ്ബുക്ക് പോസ്റ്റ്

  English summary
  TP Senkumar vs Harshan Poopparakkaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X