എസ്എഫ്‌ഐയെ തള്ളി പിണറായി, ചെയ്തത് അതിരുകടന്ന പ്രവര്‍ത്തി
പാലക്കാട്: ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചത് അതിരുകടന്ന പ്രവര്‍ത്തിയായിപ്പോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍. മര്‍ദനം പോലുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടിപി ശ്രീനിവാസന്‍ വിദേശ ഏജന്റാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു. എന്നാല്‍ അദ്ദേഹം മികച്ച അംബാസിഡര്‍ മാത്രമാണ് വിദ്യാഭ്യാസ വീക്ഷകന്‍ ആണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് കരണത്തടിച്ചത്. തിരുവനന്തപുരത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയതായിരുന്നു ടിപി ശ്രീനിവാസന്‍. ആഗോള വിദ്യാഭ്യാസ സംഗമം വിദ്യാഭ്യാസ കച്ചവടമാണെന്ന് ആക്ഷേപിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. അതിനിടയിലാണ് സമര പ്രവര്‍ത്തകര്‍ക്കിടയിലെത്തിയ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മര്‍ദിക്കുകയായിരുന്നു.












Click it and Unblock the Notifications