ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി ?
തിരുവനന്തപുരം: കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയ ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതിയാണെന്ന് റിപ്പോര്‍ട്ട്. എസ്ഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍ ഏരിയാ പ്രസിഡന്റുമായ ജെഎസ് ശരത് ഒരു ഡസനോളം കേസുകളിലെ പ്രതിയാണെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ടിപി ശ്രീനിവാസനെ മര്‍ദിച്ച ശേഷം ശരത് സ്ഥലം വിടുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നതായി പൊലീസ് അറിയിച്ചു. നേമം ബ്ലോക്ക് പ്രസിഡന്റ് എല്‍ അനിതയുടെ മകന്‍ വിഷ്ണുവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതിനാണ് ശരത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്.

ജനതാദള്‍ നേതാവിന്റെ മകനെ മര്‍ദിച്ച കേസിലും ഐടിഐ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത കേസിലും ശരത് പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications