വിവാദം തീരുന്നു; ടിപി 51 കേരളം മുഴുവന്‍ പ്രദര്‍ശിപ്പിക്കും
കൊച്ചി: ടിപി 51 എന്ന സിനിമയ്ക്ക് തിയേറ്റര്‍ അനുവദിക്കുന്നില്ലെന്നും അപ്രഖ്യാപിത വിലക്കുണ്ടെന്നുമുള്ള വാര്‍ത്തകള്‍ക്കിടെ സിനിമ സംസ്ഥാനം മുഴവന്‍ അടുത്തദിവസം തന്നെ പ്രദര്‍ശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ടിപി സിനിമയുടെ സംവിധായകന്‍ മൊയ്തു താഴത്ത് തീയേറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.
39 തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ലെന്നും മൊയ്തു താഴത്ത് ആരോപിച്ചിരുന്നു. സര്‍ക്കാര്‍ തീയേറ്ററുകളില്‍ മാത്രമാണ് സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്തത്. ഇതേ തുടര്‍ന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

തീയേറ്ററുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഭീഷണി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പോലീസ് സംരക്ഷണം ഉറപ്പുവരുത്താമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, തീയേറ്ററുകള്‍ക്ക് ഭീഷണിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. അതേസമയം, സിനിമ പ്രദര്‍ശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നത് വിശദീകരിക്കാന്‍ തീയേറ്റര്‍ ഉടമകള്‍ തയ്യാറായില്ല.
തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എതിരാണെന്ന് സംവിധായകന്‍ മൊയ്തു താഴത്ത് ആരോപിച്ചു. ഫെഡറേഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് സിനിമ റിലീസ് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററുകള്‍ തീരുമാനമായതെന്ന് അറിയുന്നു.












Click it and Unblock the Notifications