• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷക സമരമെന്ന വ്യാജേന കലാപകാരികള്‍ ഇന്ത്യയെ അപമാനിച്ചു, ശക്തമായി പ്രതികരിക്കണമെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ദില്ലിയിലെ കര്‍ഷക മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ കര്‍ഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികള്‍ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഏഴാം തവണ എംഎല്‍എ ആകാനെത്തുമോ എസ് ശര്‍മ; മറുപടിയില്‍ വ്യക്തമായ സൂചന, മണ്ഡലത്തില്‍ സജീവം

രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാര്‍ഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാന്‍ ഒരു ദേശ സ്‌നേഹിക്കും കഴിയില്ല. ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രത്യക്ഷ സമരത്തില്‍ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.

റിപ്പബ്ലിക്‌ ദിനത്തില്‍ ഒരു ത്രിവര്‍ണ പതാക പോലും ഉയര്‍ത്താനായില്ല';പിണറായി സര്‍ക്കാരിനെതിരെ തരൂര്‍

ജനക്കൂട്ടത്തിന് നേരെ ട്രാക്ടര്‍ ഇടിച്ചു കയറ്റി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അരൂരില്‍ പി രാജീവിനെയും സിപിഎം പരിഗണിക്കുന്നു; മറ്റു 4 പേരും, എന്തുവന്നാലും തിരിച്ചുപിടിക്കും

അതേസമയം, കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാവ് പികെ കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. ദില്ലിയിലേത് കര്‍ഷക സമരമല്ല, ആസൂത്രിതമായ സായുധ കലാപം ആണെന്ന് എന്നാണ് പികെ കൃഷ്ണദാസ് പറയുന്നു. ദേശവിരുദ്ധരായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് ഇപ്പോഴത്തെ സമരത്തിന് പിന്നില്‍ എന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.

ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം;റിപ്പബ്ലിക്‌ ദിന സന്ദേശത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തേയും പികെ കൃഷ്ണദാസ് രൂക്ഷമായി വിമര്‍ശിച്ചു. ജനാധിപത്യപരമായ രീതിയില്‍ ചെങ്കോട്ടയില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ആണ് ദേശവിരുദ്ധരുടെ സഹായത്തോടെ കര്‍ഷകരെ മറയാക്കി ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നത് എന്ന് കൃഷ്ണദാസ് പറയുന്നു.

ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവി; ജലീലിനെ വീഴ്ത്താന്‍ തവനൂരില്‍ എത്തുമോ, ഫിറോസ് പറയുന്നത് ഇങ്ങനെ

ഒളിച്ചോട്ടമോ, മലക്കം മറിയാലോ തനി സ്വാഭാവം കാണിക്കലോ; കേന്ദ്രത്തിനെതിരെ ടിഎന്‍ പ്രതാപന്‍

സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ഗുരുവായൂർ ആനക്കോട്ടയിൽ ഒരാളെ ആന ചവിട്ടി കൊന്നാൽ ഞാനാണോ ഉത്തരവാദി, മറുപടിയുമായി സുജിത് ഭക്തൻ

English summary
Tractor rally; Sobha Surendran Says, India was insulted by fake rioters called Farmers Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X