Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചു, ചര്‍ച്ചയില്‍ സന്തുഷ്ടരാണെന്ന് വ്യാപാരി വ്യവസായി സംഘടന

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകള്‍ തുറക്കുന്നതിലെ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരി സംഘടന വ്യക്തമാക്കി.

Recommended Video

cmsvideo
    Traders' meeting with CM Pinarayi vijayan was success | Oneindia Malayalam
    kerala

    ചര്‍ച്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഘടന നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. വ്യാപാരികളോട് സര്‍ക്കാരിന് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. ഭീഷണിയുടെ രൂപത്തിലല്ല മുഖ്യമന്ത്രി വ്യാപാരികളോട് സംസാരിച്ചതെന്നും സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു. ഓണക്കാലം വരെ തടസമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യം സംഘടന ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു.

    കടകള്‍ തുറക്കുന്നതും പ്രവര്‍ത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും യോഗത്തില്‍ ചര്‍ച്ചയായി. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെന്ന് നേതാക്കള്‍ പറഞ്ഞു. 14 ജില്ലാ പ്രസിഡന്റുമായും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു

    കല്യാണ പെണ്ണായി സീതാകല്യാണം താരം സൗപര്‍ണിക സുഭാഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+