കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്തംബര്‍ 27ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കും, നാളെ വിളംബര ജ്വാല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 27ന് ഹര്‍ത്താല്‍ ആചരിക്കും. ദേശീയ തലത്തില്‍ നടക്കുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ചാണ് കേരളത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു. കര്‍ഷക സമരം പത്ത് മാസം പിന്നിട്ടിട്ടും പരിഹരിക്കാന്‍ ശ്രമം നടത്താത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് ഭാരത് ബന്ദ്.

Recommended Video

cmsvideo
Trade union declared harthal in Kerala on September 27 in the part of Bharat bandh farmer protest

ഹര്‍ത്താലിന്റെ ഭാഗമായി 27ന് രാവിലെ തെരുവുകളില്‍ പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. നാളെ വിളംബര ജ്വാല നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എല്ലാ പ്രതിഷേധങ്ങളും സംഘടിപ്പിക്കുക. പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് കടകള്‍, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. അതേസമയം, ഇടതുപക്ഷം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. 23ന് ചേരുന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

h

കര്‍ഷക സംഘടനകളാണ് രാജ്യത്ത് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ നല്‍കുമെന്നാണ് കരുതുന്നത്. 23ന് ചേരുന്ന മുന്നണി യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്യും. ഏറെ നാള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് യോഗം നടക്കാന്‍ പോകുന്നത്. നേരത്തെ ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ കാരണം മുന്നണിയിലെ എല്ലാ പാര്‍ട്ടികളും പങ്കെടുത്തുള്ള യോഗം സാധ്യമായിരുന്നില്ല. ഐക്യത്തോടെ വന്നാല്‍ മാത്രമേ മുന്നണിയില്‍ ഇടം നല്‍കൂ എന്ന് സിപിഎം നേതൃത്വം ഐഎന്‍എല്ലിന് മുന്നറിയിപ്പ് നല്‍കയിരുന്നു. ഇപ്പോള്‍ ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ ഏകദേശം പരിഹരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് മുഖംമാറ്റുന്നു; പ്രനീതി ഷിന്‍ഡെ മുഖ്യറോളിലേക്ക്... 3 സംസ്ഥാനങ്ങളില്‍ പുതുനീക്കംകോണ്‍ഗ്രസ് മുഖംമാറ്റുന്നു; പ്രനീതി ഷിന്‍ഡെ മുഖ്യറോളിലേക്ക്... 3 സംസ്ഥാനങ്ങളില്‍ പുതുനീക്കം

ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജന ംസബന്ധിച്ച് എല്‍ഡിഎഫ് യോഗത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുമെന്നാണ് വിവരം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകളിലെ കുറ്റപ്പെടുത്തലുകള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വന്നേക്കും.

തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്‍. കൊവിഡ് ടിപിആര്‍ കുറഞ്ഞുവരികയും വാക്‌സിനേഷന്‍ 90 ശതമാനത്തോളം എത്തുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. തിയേറ്ററുകള്‍ മാത്രമല്ല, ഓഡിറ്റോറിയങ്ങളും തുറക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. കോളജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം കൊവിഡ് തരംഗത്തിന് ശേഷം തിയേറ്ററുകള്‍ തുറന്നിരുന്നു. എന്നാല്‍ പിന്നീട് വ്യാപനം വന്നതോടെ അടച്ചു. തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിസന്ധിയിലാണ്. ഇത് മറികടക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം.

English summary
Trade Union Declared Harthal on Kerala in September 27 In The Part Of Bharat Bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X