കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താല്‍ക്കാലിക നിയമന ഉത്തരവ്; പോരാടാനുറച്ച് തൊഴിലാളി സംഘടനകള്‍

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുവാന്‍ കോഴിക്കോട് ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പ്രതിഷേധങ്ങളുടെ ഭാഗമായി ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി പണിമുടക്കും. സ്ഥിരംതൊഴില്‍ എന്ന വ്യവസ്ഥ പാടെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയം കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും വേണ്ടിയുള്ളതാണെന്നും മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ തൊഴിലാളി വിരുദ്ധ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സമരക്കാരും സിപിഎമ്മും കീഴാറ്റൂരിലെ ബൈപ്പാസിനെതിരല്ല, പ്രശ്‌നക്കാര്‍ നാലു കുടുംബങ്ങളെന്ന് പിണറായി
എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ നിയമത്തിന്റെ ചട്ടങ്ങളില്‍ മാറ്റംവരുത്തിയാണ് ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് എന്ന സമ്പ്രദായം നടപ്പില്‍ വരുത്തുന്നത്. ഇത് നിലവില്‍ വരുന്നതോടെ എല്ലാ വ്യവസായങ്ങളിലും സ്ഥിരജോലി ഇല്ലാതാവും. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാലം പോലും ലഭിക്കില്ല. ഏതു നിമിഷവും പിരിച്ചുവിടാവുന്നവരായിരിക്കും താല്‍ക്കാലിക തൊഴിലാളികള്‍.

 protest

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയും തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെയുമാണ് ഈ ഉത്തരവ് കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങാനും ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, എഐടിയുസി ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍, എസ്ടിയു പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, എംകെ കണ്ണന്‍ (എച്ച്.എം.എസ്) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഗുരുവായൂരപ്പന്‍ കോളെജ് വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; മെസ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശംഗുരുവായൂരപ്പന്‍ കോളെജ് വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; മെസ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്.. ബിജെപിക്ക് നിർണായകം.. എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്!!രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്.. ബിജെപിക്ക് നിർണായകം.. എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്!!

English summary
trade union protest over central government in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X