ശബ്ദം നഷ്ടപ്പെട്ട ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ അടിയറ വെക്കുന്നു: അഡ്വ. എഎ റഹീം
വടകര : സാമ്പ്രദായിക തൊഴിലാളി യൂണിയനുകള്‍ ശബ്ദം നഷ്ടപ്പെട്ട് അണികളെ
ഒറ്റിക്കൊടുക്കുകയും അടിയറ വെക്കുകയും ചെയ്യുകയാണെന്ന് എസ്ഡിടിയു സംസ്ഥാനട്രഷറര്‍ അഡ്വ.എഎ റഹീം. 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8മണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയുമാണ് തൊഴിലാളി വര്‍ഗം നേടിയെടുത്തത്. ഇതൊക്കെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സര്‍ക്കാറുകള്‍ തൊഴിലാളികളോട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് ഒന്നിന് എസ്ഡിടിയു വടകരയില്‍ നടത്തിയ മെയ്ദിന റാലിക്ക് ശേഷം കോട്ടപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുത്ത് സ്ഥിര ജോലിക്കാരനാവാനുള്ള അടിസ്ഥാന അവകാശം പോലും ഇല്ലാതാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സലീം കാരാടി, റസാഖ് മാക്കൂല്‍, സവാദ് വടകര, വാഹിദ് ചെറുവറ്റ, സിദ്ധീഖ് ഈര്‍പ്പോണ സംസാരിച്ചു. വൈകീട്ട് 5 മണിക്ക് വടകര പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി കോട്ടപ്പറമ്പില്‍
സമാപിച്ചു. റാലിക്ക് എടികെ അഷ്‌റഫ്, മുഹമ്മദ് വില്യാപ്പള്ളി, മൊയ്തീന്‍ പേരാമ്പ്ര, ഷറഫുദ്ധീന്‍ വെള്ളയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications