കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂർ പണിമുടക്ക് നേരത്തെ തുടങ്ങി, കെഎസ്ആർടിസി യാത്രക്കാരെ വട്ടം കറക്കി, സർവ്വീസുകൾ റദ്ദാക്കി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇരുപത്തിനാല് മണിക്ക്കൂർ പണിമുടക്ക് നേരത്തെയാക്കി കെഎസ്ആർടിസി. സ്ഥിരം തൊഴിൽ നിർത്തലാക്കിയ കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെതിരെ കേരളത്തിലെ ട്രേഡ് യൂണിയൻ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലാണ് കെഎസ്ആര്‌ടിസി നേരത്തെ ആരംഭിച്ചത്. തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര ബസ്സുകളെല്ലാം ഒരു മുന്നറിയിപ്പും ഇല്ലാതെ റദ്ദാക്കുകയായിരുന്നു.

കേരളത്തിലെ ഭൂരിപക്ഷം ഡിപ്പോകളിലെ ദീർഘ ദൂര സർവ്വീസുകളും നേരത്തെ തന്നെ റദ്ദാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരുടെ കുറവ് മൂലം കോട്ടയത്തും നിന്നും പത്തനംതിട്ടയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളും കെഎസ്ആര്‍ടിസി റദ്ദാക്കി. തൃശൂര്‍ ഡിപ്പോയില്‍ നിന്നും രാത്രിയുള്ള എല്ലാ അന്തര്‍സംസ്ഥാന സര്‍വീകളും റദ്ദാക്കി. മലബാര്‍ ജില്ലകളിലെ ഡിപ്പോളകിലെയും ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

പണിമുടക്കിൽ നിന്നും വിട്ടു നിൽക്കുന്നു

പണിമുടക്കിൽ നിന്നും വിട്ടു നിൽക്കുന്നു

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പണിമുടക്കാനില്ലെന്ന് ബിഎംഎസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

വ്യാപാരികളും കടകൾ അടച്ചിടും

വ്യാപാരികളും കടകൾ അടച്ചിടും

ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോടാക്സിട്രാന്‍സ്പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ അണിചേരും. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പ്ലാന്റേഷന്‍ മേഖല, വ്യവസായ മേഖല, ഐടി മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളാകും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിഎംഎസിനും അനൂകൂല നിലപാട്

ബിഎംഎസിനും അനൂകൂല നിലപാട്

ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ മറ്റ് സംഘടനകളോട് അനുകൂലമായ നിലപാട് തന്നെയാണ് ബിഎംഎസിനും. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാതെ തൊഴിലാളി സംഘടനകളോട് ആലോചിക്കാതെ മോദി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും എത്രയും വേഗം പിന്‍വലിക്കേണ്ടതുമാണെന്നും ബിഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഷേധവുമായി യാത്രക്കാർ

പ്രതിഷേധവുമായി യാത്രക്കാർ

കെഎസ്ആർടിസി കൂട്ടത്തോടെ സർവ്വീസുകൾ റദ്ദാക്കിയതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും കോട്ടയത്തും യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. കൊല്ലം, ആലപ്പുഴ ഡിപ്പോകളില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്.

English summary
Trade Unions strike in KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X