കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

“അനുഭവിച്ചോ” എന്ന് ജനത്തിനോട് ആരെങ്കിലും പറയുന്നതുപോലെ തോന്നിയാല്‍ അത്ഭുതമില്ല: മഞ്ഞളാംകുഴി അലി

Google Oneindia Malayalam News

മലപ്പുറം: കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഞാനും ഒരു വ്യാപാരിയായിരുന്നു; ഇപ്പോൾ ഇന്ത്യയിൽ വ്യാപാര സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല. എങ്കിലും അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും നല്ലതുപോലെ മനസ്സിലാവും. കോവിഡ് മഹാമാരി ആരംഭിച്ച് ഒന്നര വർഷമായിട്ടും കേരളത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനെതിരെയുള്ള വ്യാപാര സമൂഹത്തിന്റെ പ്രതിഷേധം ഗത്യന്തരമില്ലാത്തതിനാലാണ്.

തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോഴൊക്കെ, കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ മാതൃകാപരമായ നടപടികളാണ് കേരളത്തിലെ ചെറുകിട വ്യാപാരി സമൂഹം കൊക്കൊണ്ടിട്ടുള്ളത്. എത്രയോ സീസൺ സെയിലുകളാണ് ഇതിനിടയിൽ അവർക്ക് നഷ്ടപ്പെട്ടത്. ഇത്രയും കാലത്തെ അടച്ചിടൽ കാരണം എന്തുമാത്രം ബാധ്യതകളാണ് അവർക്ക് ഉണ്ടായിട്ടുള്ളത്. എന്നെന്നേക്കുമായി പൂട്ടിപ്പോയ എത്രയെത്ര വ്യാപാരസ്ഥാപനങ്ങൾ. എന്നിട്ടും അവർ അങ്ങേയറ്റത്തെ കരുതലോടെ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു. യാതൊരു പ്രതിസന്ധിയും ഉണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു; സഹകരിച്ചു. പ്രതിരോധനടപടികൾക്ക് തങ്ങളാൽ ആവുന്ന വിധം സഹായം സമാഹരിച്ച് നൽകി.

manjalamkuzhi-ali-

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

ഇതൊക്കെ ചെയ്തിട്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിദിനരോഗികളുള്ള സംസ്ഥാനമായി കേരളം തുടരുന്നു. കൂടുതൽ സമയം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ മാത്രമേ തിരക്ക് കുറയ്ക്കാൻ കഴിയുള്ളൂവെന്നും, അതുവഴി മാത്രമേ കോവിഡ് നിയന്ത്രണങ്ങൾ കാര്യക്ഷമമാവുകയുള്ളൂവെന്നുമാണ് ഇതിനൊരു പരിഹാരമായി ആരോഗ്യവിദഗ്ധർ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്. വിദേശ രാജ്യങ്ങൾ ഉൾപ്പെടെ ഇതല്ലേ പിന്തുടരുന്നത്?

എന്നിട്ടും വൻകിട മുതലാളിമാരുടെ മാളുകൾ പ്രവർത്തിക്കാൻ അനുമതി നൽകുന്ന സർക്കാർ എന്തുകൊണ്ടാണ് കൊച്ചു കൊച്ചു വ്യാപാരസ്ഥാപനങ്ങളുടെയും പീടികകളുടെയും കാര്യത്തിൽ ഈ പിടിവാശി കാണിക്കുന്നത്? ഇങ്ങനെ ഭീഷണി മുഴക്കുന്നത്? ജനങ്ങളെല്ലാം അങ്ങേയറ്റത്തെ സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നു പോവുകയാണ്. ആരുടെ കയ്യിലും കാശില്ല. പലരും തൊട്ടടുത്ത കൊച്ചു കൊച്ചു കടകളിൽ നിന്നും സാധനങ്ങൾ പലപ്പോഴും കടം വാങ്ങുയാണ് ചെയ്യാറുള്ളത്. അതുപോലും ഇപ്പോൾ കഴിയാത്ത സാഹചര്യമാണ്.

പെരുന്നാളും ഓണവുമൊക്കെയാണ് വരാൻ പോകുന്നത്. എത്രയൊക്കെ ആഘോഷങ്ങളില്ലായെന്ന് പറഞ്ഞാലും സാധാരണക്കാരൻ കുട്ടികൾക്ക് നല്ല ഒരു കുപ്പായം വാങ്ങി നൽകുന്നതും കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് നല്ലൊരു സദ്യ കഴിക്കുന്നതുമെല്ലാം ഈ ഉത്സവ കാലത്താണ്. വരാൻപോകുന്ന ഉത്സവകാലത്തെ തിരക്ക് കുറയ്ക്കാൻ വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ സമയവും ഇപ്പോഴേ തുറന്നു പ്രവർത്തിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.

കടവാടകയിലും വൈദ്യുതി ചാർജ്ജ് ഇനത്തിലും കൊടുക്കേണ്ട നികുതികളിലും അടയ്ക്കേണ്ട വായ്പകളിലും യാതൊരു ഇളവും ലഭിക്കാതെ എല്ലാ അർത്ഥത്തിലും വ്യാപാര സമൂഹത്തിന് പിടിച്ചുനിൽക്കനാവാത്ത സാഹചര്യമാണ്. ഇങ്ങനെയുള്ള വ്യാപാരി സമൂഹത്തോട് നമുക്ക് ഒരുമിച്ച് ഈ പ്രയാസങ്ങളെ നേരിടാം എന്നു പറയുന്നതിനു പകരം 'നിങ്ങളെ നേരിടും' എന്ന് പറയുന്നത് കേൾക്കുമ്പോൾ, ഈ സർക്കാരിനെ തിരഞ്ഞെടുത്ത ജനത്തിനോട് "അനുഭവിച്ചോ" എന്ന് ആരെങ്കിലും പറയുന്നതുപോലെ തോന്നിയാല്‍ അതില്‍ അത്ഭുതമില്ല.

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

Recommended Video

cmsvideo
നാളെ നടത്താനിരുന്ന സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി | Oneindia Malayalam

English summary
trader's issue: Manjalamkuzhi Ali with harsh criticism against state government and Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X