ചര്‍ച്ച പൊളിഞ്ഞു, നാളെ കടകള്‍ തുറക്കും; തടഞ്ഞാല്‍ നേരിടുമെന്ന് വ്യാപാരികള്‍, നടപടി എന്ന് കളക്ടര്‍
കോഴിക്കോട്: സര്‍ക്കാരും വ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞു. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. തുറന്നാല്‍ നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തുവന്നു.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
എന്തുവന്നാലും കടകള്‍ നാളെ തുറക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. 14 ജില്ലകളിലും കടകള്‍ തുറക്കാനാണ് ഇവരുടെ തീരുമാനം. തടഞ്ഞാല്‍ അത് നേരിടുമെന്നും വ്യാപാരികള്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ വ്യാപാരികളെ പിന്തുണച്ച് രംഗത്തുവന്നു.
സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് വ്യാപാരികളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കും. സമരം നടത്തിയാല്‍ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ വ്യാപാരി വ്യവസായി സമിതി അധ്യക്ഷന്‍ വികെസി മമ്മദ് കോയയും കട തുറക്കണമെന്ന നിലപാടിലാണ്. അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കടകള്‍ തുറക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കളക്ട്രേറ്റിന് മുമ്പില്‍ നടത്തിയ സമരത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
Recommended Video
അതേസമയം, സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications