ഒക്ടോബർ 29 ന് സംസ്ഥാന വ്യാപകമായി വ്യാപാരികൾ പണിമുടക്കുന്നു
തിരുവനന്തപുരം: ഈ മാസം 29ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പണിമുടക്കുന്നു. വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പണിമുടക്കിന്റെ ഭാഗമായി ജില്ലാ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും വ്യാപാരികൾ പ്രതിഷേധ മാർച്ചും ധർണയും നടത്തും. വാറ്റ് നിയമത്തിൻറെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് തുടർന്നാൽ അനിശ്ചിതകാലത്തേയ്ക്ക് സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരികൾ ഒന്നടങ്കം തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് നസിറുദ്ദീൻ ഷായും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.













Click it and Unblock the Notifications