കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ് നെന്മാറയില്‍ ഗതാഗത കുരുക്ക് രൂക്ഷം

  • By Desk
Google Oneindia Malayalam News

നെന്മാറ: നാലുഭാഗത്തുനിന്നും ഒരേസമയമെത്തുന്ന വാഹനങ്ങള്‍ നെന്മാറയില്‍ ഗതാഗതം കുരുക്കിലാക്കുന്നു. ഗോവിന്ദാപുരം-വടക്കഞ്ചേരി പ്രധാനപാത കടന്നു പോകുന്നിടത്താണ് വാഹനത്തിരക്ക്. പോത്തുണ്ടിഭാഗത്തുനിന്നുള്ള വാഹനങ്ങളും എം.എല്‍.എ. റോഡിലൂടെ കടന്നുവരുന്നവയും ഗതാഗതതടസ്സമുണ്ടാക്കുന്നു. റോഡ് മുറിച്ചുകടക്കാന്‍ പാടുപെടുകയാണ് കാല്‍നടയാത്രക്കാര്‍. ഏതുസമയത്തും അപകടം പതിയിരിക്കുന്ന അവസ്ഥയാണ്. വേനലവധികഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ പ്രശ്‌നം രൂക്ഷമാകും.

നെന്മാറമുക്കില്‍നിന്നുതുടങ്ങി വല്ലങ്ങി തമ്മീപ്പാംകുളംവരെയുള്ള പാതയിലാണ് തിരക്ക്. പാര്‍ക്കിങ് സൗകര്യമില്ലാതെ വാഹനങ്ങള്‍ തലങ്ങുംവിലങ്ങും നിര്‍ത്തിയിടുന്നത് പ്രശ്‌നം രൂക്ഷമാക്കുന്നു. പാര്‍ക്കിങ് ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ബൈപ്പാസ് വന്നാല്‍ മാത്രമേ നെന്മാറയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയുള്ളൂ. 2016ല്‍ സംസ്ഥാനബജറ്റില്‍ ബൈപ്പാസ് നിര്‍മാണത്തിന് 20 കോടി വകയിരുത്തുകയുണ്ടായി. ഭരണാനുമതി ലഭിച്ച പദ്ധതിയാണ്. പ്രാഥമിക നടപടിയെന്ന നിലയില്‍ ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ കര്‍ഷകരുടെ യോഗം വിളിച്ചിരുന്നു.

traffic

ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നെന്മാറ, വല്ലങ്ങി ടൗണുകളെ ഒഴിവാക്കി വലിയവാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ബൈപ്പാസിന്റെ പണി ഉടന്‍ തുടങ്ങാന്‍ നടപടിയെടുക്കും നെന്മാറ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഡീട്ടെയ്ല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞാലുടന്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന്, കളക്ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍, വ്യാപാരികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കും. കെ. ബാബു, എം.എല്‍.എ.

English summary
Traffic block in Nenmara is becoming worst
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X