കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക്: അടിയന്തര നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വടകരയ്ക്കടുത്ത മൂരാട് പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇരങ്ങലിനു സമീപം റോഡില്‍ അറ്റകുറ്റപ്പണികൂടി ആയതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കായി ദേശീയപാതയില്‍. വാഹനങ്ങള്‍ തലങ്ങും വിലങ്ങും കുടുങ്ങിക്കിടന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത്ന് സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.

മലപ്പുറത്ത് വിപ്ലവ ജുമുഅ! മുസ്ലീം വനിത ഖുത്തുബ നിർവഹിച്ചു, നമസ്കാരത്തിന് നേതൃത്വം നൽകി!മലപ്പുറത്ത് വിപ്ലവ ജുമുഅ! മുസ്ലീം വനിത ഖുത്തുബ നിർവഹിച്ചു, നമസ്കാരത്തിന് നേതൃത്വം നൽകി!

മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകളാണ് ജനം വലയുന്നത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന പല ബസുകളും ഇതുകാരണം ഓട്ടം നിര്‍ത്തിവെക്കുന്നതായും അംഗങ്ങളായ എടി ശ്രീധരന്‍ അവതാരകനും അഹമ്മദ് പുക്കല്‍ അനുവാദകനുമായ പ്രമേയം ചൂണ്ടിക്കാട്ടി. പാലത്തിന്റെ ഇരുവശങ്ങളിലും മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത് ജനങ്ങളുടെ ദെനംദിന ജീവിതത്തെ പോലും ബാധിച്ചിരിക്കുകയാണ്. ഒരു മണിക്കൂറില്‍ ഏകദേശം 3000 ത്തോളം വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. 2018 ലെ ബജറ്റില്‍ പാലിത്തിനായി 50 കോടി രൂപ നീക്കിവെച്ചിരുന്നങ്കെിലും വര്‍ഷങ്ങളായി പ്രശ്‌നം പരിഹാരിക്കപ്പെടാതെ കിടക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

mooradbridge
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥരിം സമിതി അധ്യക്ഷരായ പിജി ജോര്‍ജ്ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, പികെ സജിത, സുജാത മനക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറി പിഡി ഫിലിപ്പ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English summary
Traffic block in Moorad bridge, Panchayath demands speedy solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X