കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കാലത്ത് ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ഈടാക്കില്ലെന്ന് മന്ത്രി; നിയമഭേദഗതിക്ക് നീക്കം

Google Oneindia Malayalam News

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പിഴ കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് ഗതാഗത മന്ത്രി. ഓണക്കാലത്ത് ട്രാഫിക് ലംഘനങ്ങളില്‍ വന്‍തുക പിഴ ഈടാക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു. നിയമലംഘനം നടത്തുന്നവരെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Signal

മോട്ടാര്‍ വാഹന നിയമത്തിലെ വന്‍പിഴ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് നിയമവകുപ്പിന്റെ അഭിപ്രായം ഗതാഗത വകുപ്പ് ആരാഞ്ഞു. വന്‍പിഴ ഈടാക്കുന്നത് കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ വിഷയത്തില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കും. ഈ സാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്.

പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമത്തിലാണ് ലംഘനങ്ങള്‍ക്ക് വന്‍പിഴ ചുമത്താന്‍ അനുശാസിക്കുന്നത്. പത്തിരട്ടിയോളം പിഴ ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പിഴ ഉയര്‍ത്തിയതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു. വേണ്ടവിധത്തില്‍ ബോധവല്‍ക്കരണം നടത്താതെയാണ് പുതിയ നിയമം നടപ്പാക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സൗദി രാജാവ് മകനെ എണ്ണ വകുപ്പ് മന്ത്രിയാക്കി; കേന്ദ്രമന്ത്രി സൗദിയിലേക്ക്, ഖത്തറും സന്ദര്‍ശിക്കുംസൗദി രാജാവ് മകനെ എണ്ണ വകുപ്പ് മന്ത്രിയാക്കി; കേന്ദ്രമന്ത്രി സൗദിയിലേക്ക്, ഖത്തറും സന്ദര്‍ശിക്കും

സംസ്ഥാനം പുതിയ നിയമം നിര്‍മിക്കണമെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. ഈ നീക്കം ഒരുപക്ഷേ പരാജയപ്പെട്ടേക്കാം. പിഴ കുറയ്ക്കാനും നിയമം കര്‍ശനമായി നടപ്പാക്കാനുമാണ് സര്‍ക്കാരിന്റെ ആലോചന. സപ്തംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.

പല സംസ്ഥാനങ്ങളും ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും ബദല്‍മാര്‍ഗങ്ങള്‍ തേടുന്നുണ്ട്.

English summary
Traffic Law Violation: No High Fine in Onam Season, Says Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X