50 ബസുകളില്‍ 40നും ബ്രേക്ക്‌ലൈറ്റ് ഇല്ല; നടപടിയുമായി ട്രാഫിക് പോലീസ്
കാസര്‍കോട്: നഗരത്തില്‍ ഓടുന്ന ബസുകളിലെ ബ്രേക്ക് ലൈറ്റ് പരിശോധനക്കിറങ്ങിയ ട്രാഫിക് പൊലീസ് ഞെട്ടി. 50 ബസുകള്‍ പരിശോധിച്ചപ്പോള്‍ 40ലും ബ്രേക്ക് ലൈറ്റ് തെളിയുന്നില്ല.
ഇതില്‍ നാല് കെ.എസ്.ആര്‍.ടി.സി ബസുകളും ഉള്‍പ്പെടും. തിരക്കേറിയ നഗരത്തില്‍ ഇടക്കിടെ അപകടങ്ങള്‍ ഉണ്ടാകുന്നതിനാലാണ് പരിശോധിച്ചത്. ബ്രേക്ക് ലൈറ്റ് പ്രവര്‍ത്തിക്കാത്ത ബസുകള്‍ക്ക് ചെറിയ തുക പിഴ ഈടാക്കി. ഇനിയും പരിശോധന തുടരുമെന്നും പിഴവ് കണ്ടാല്‍ കനത്ത പിഴ ചുമത്തുമെന്നും ട്രാഫിക് എസ്.ഐ പി.എ ശശികുമാര്‍ പറഞ്ഞു.

അഡീ. എസ്.ഐ വിശ്വനാഥ നമ്പ്യാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിയാദ്, ഹൈദരലി എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി. ബസ് സ്റ്റാന്റില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കും പിഴയിട്ടു.












Click it and Unblock the Notifications