കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിച്ചില്ലെങ്കില്‍ ഇനി 500 രൂപ പിഴ; നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
Traffic Violation Penalty Reduced In Kerala | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. പിഴത്തുകയിലെ ഭേദഗതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പല നിയമലംഘനങ്ങള്‍ക്കുമുള്ള പിഴത്തുക പകുതിയായി കുറച്ചിട്ടുണ്ട്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ 1000ത്തില്‍ നിന്ന് 500 രൂപയാക്കി കുറച്ചു.

ജയം ഉറപ്പെന്ന് കെ സുരേന്ദ്രന്‍; യുഡിഎഫ്-5000, എല്‍ഡിഎഫ്-10000, കോന്നിയിലെ ഭൂരിപക്ഷ പ്രതീക്ഷകള്‍ജയം ഉറപ്പെന്ന് കെ സുരേന്ദ്രന്‍; യുഡിഎഫ്-5000, എല്‍ഡിഎഫ്-10000, കോന്നിയിലെ ഭൂരിപക്ഷ പ്രതീക്ഷകള്‍

അമിത വേഗത്തിനുള്ള ആദ്യ നിയമലംഘനത്തിന്‌ പിഴ 1500 രൂപയാക്കി കുറച്ചു. വീണ്ടും ആവർത്തിച്ചാൽ 3000 രൂപ പിഴ അടയ്‌ക്കണം. വാഹനത്തില്‍ അമിത ഭാരം കയറ്റിയാല്‍ ഇനി മുതലുള്ള പിഴത്തുക പതിനായിരമായിരിക്കും. നേരത്തെ ഇത് 20000 രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാറിന് തീരുമാനം എടുക്കാന്‍ സാധ്യമാവുന്ന ഗാതാഗത നിയമലംഘനങ്ങളില്‍ പിഴത്തുക കുറയ്ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

 traffic

മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. ഏതൊക്കെ കുറ്റങ്ങളില്‍ എത്രത്തോളം പിഴ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കും എന്നത് സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

ഡികെ ശിവകുമാര്‍ ഇന്ന് പുറത്തിറങ്ങുമോ? സോണിയ ഗാന്ധി ജയിലില്‍ എത്തി കണ്ടുഡികെ ശിവകുമാര്‍ ഇന്ന് പുറത്തിറങ്ങുമോ? സോണിയ ഗാന്ധി ജയിലില്‍ എത്തി കണ്ടു

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ വന്‍തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര നിയമഭദഗതി വന്നയുടന്‍ തന്നെ കേരളവും അത് അംഗീകരിച്ചുകൊണ്ട് വിജ്ഞാപനം ഇറിക്കിയിരുന്നു. പിന്നീട് പ്രതിഷേ്ധം ശക്തമായപ്പോള്‍ പിഴ ഈടാക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

English summary
traffic violation penalty reduced in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X