കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പഴുതുമടയ്ക്കാന്‍ അന്വേഷണസംഘത്തിന്റെ പുതിയ നീക്കം, ദിലീപിന്റെ വിധി ഒരു വര്‍ഷത്തിനകം!!

ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ തീരുമാനം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിചാരണ വേഗത്തിലാക്കാന്‍ അന്വേഷണ സംഘം, സര്‍ക്കാരിനെ സമീപിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കാനും അന്വേഷണസംഘം തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 12 പ്രതികളുള്ള കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

650 പേജുകളടങ്ങിയതാണ് അനുബന്ധ കുറ്റപത്രം. 1452 അനുബന്ധ രേഖകളും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ രേഖകളടക്കം ഗൂഡാലോചന തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റും കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിച്ചു കഴിഞ്ഞു. സിനിമാ മേഖലയില്‍ നിന്നു ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും സാക്ഷികളാവും.

പ്രത്യക കോടതി വേണം

പ്രത്യക കോടതി വേണം

കേസിന്റെ വിചാരണ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നതാണ് അന്വേഷണസംഘം മുന്നോട്ട് വയ്ക്കുന്ന മുഖ്യ ആവശ്യം. ഇക്കാര്യമാവും സര്‍ക്കാരിനു നല്‍കുന്ന അപേക്ഷയില്‍ അന്വേഷണസംഘം ആവശ്യപ്പെടുക.
കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് സൂചന. നേരത്തേ വിവാദമായ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അടക്കമുള്ള ചില വിവാദ കേസുകളുടെ വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി അനുവദിച്ചിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കും

ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കും

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ
ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. വിചാരണ വൈകുകയാണെങ്കില്‍ നിരവധി സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ച കാര്യവും അന്വേഷണസംഘം സര്‍ക്കാരിനെ ബോധ്യപ്പെടുത്തും.
കുറ്റപത്രം നല്‍കുന്നതിനു മുമ്പ് തന്നെ ചില സാക്ഷികള്‍ കൂറുമാറിയ കാര്യവും അന്വേഷണസംഘം ചൂണ്ടിക്കാട്ടും. കേസിലെ മുഖ്യ സാക്ഷികളിലൊരാളായ ലക്ഷ്യയിലെ ജീവനക്കാരനാണ് അന്വേഷണസംഘത്തെ വെട്ടിലാക്കി നേരത്തേ കൂറുമാറിയത്.

സുപ്രീം കോടതി ഉത്തരവ്

സുപ്രീം കോടതി ഉത്തരവ്

സ്ത്രീപീഡവുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയം വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ 350ലേറെ സാക്ഷികളുള്ള നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയെന്നത് പ്രായോഗികമല്ല.
അതുകൊണ്ടാണ് എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു അന്വേഷണസംഘം സര്‍ക്കാരിനെ സമീപിക്കുന്നത്.

സിനിമാ മേഖലയില്‍ നിന്ന് നിരവധി സാക്ഷികള്‍

സിനിമാ മേഖലയില്‍ നിന്ന് നിരവധി സാക്ഷികള്‍

സിനിമാ മേഖലയില്‍ നിന്നു 50 ഓളം സാക്ഷികളാണ് കേസിലുള്ളത്. വിചാരണ വൈകിയാല്‍ ദിലീപ് തന്റെ സ്വാധീനം ഉപയോഗിച്ച് ഇവരില്‍ പലരെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇതേ തുടര്‍ന്നാണ് കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം അന്വേഷണസംഘം ഉന്നയിച്ചിരിക്കുന്നത്.

നടിക്കും ആവശ്യപ്പെട്ടാം

നടിക്കും ആവശ്യപ്പെട്ടാം

അന്വേഷണ സംഘത്തിനു മാത്രമല്ല ആക്രമണത്തിനു ഇരയായ നടിക്കും വേണമെങ്കില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു കത്ത് നല്‍കാം. എന്നാല്‍ നടി ഇത്തരമൊരു നീക്കം നടത്തുമോയെന്ന കാര്യം സംശയത്തിലാണ്.

ഇതിനാലാണ് അന്വേഷണസംഘം തന്നെ മുന്‍കൈയോടുത്ത് വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി വേണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്.

ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടും

ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടും

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ നല്‍കുക.

ജാമ്യം റദ്ദാക്കണമെങ്കില്‍ നിങ്ങള്‍ക്കു വേണമെങ്കില്‍ അങ്കമാലി കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കുന്നത്.

English summary
Trial will be soon in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X