ട്രെയിന്‍ പാളം തെറ്റി പുഴയിലേക്ക്, ഓടിക്കൂടിയവര്‍ അന്തം വിട്ടു
തൃപ്പുണ്ണിത്തറ: ട്രെയിന്‍ പാളം തെറ്റി പുഴയില്‍ വീണു. വൈറ്റില കണിയാമ്പുഴയിലാണ് പാളം തെറ്റി പുഴയില്‍ വീണത്. ബോഗിയുടെ ജനല്‍ കമ്പി അറത്തു മാറ്റി രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജനല്‍ക്കമ്പി അറത്തു മാറ്റി അകത്തുള്ളവരെ സ്ട്രെക്ചറുകളില്‍ കിടത്തി ആംബുലന്‍സി കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുന്നുമുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. വൈറ്റില കണിയാമ്പുഴ മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്തവരും ഈ കാഴ്ച കണ്ട് ഞെട്ടി. സംഭവം കാണുന്നവരും അറിഞ്ഞവരുമൊക്കെ ഓടിക്കൂടി അടുത്തെത്തിയപ്പോള്‍ അന്തം വിട്ടു. ട്രെയിന്‍ പാളം തെറ്റി പുഴയില്‍ വീണതാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ റയില്‍ വേ സുരക്ഷാ സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സംയുക്ത മോക്ക് ഡ്രീലായിരുന്നു അത്. സംഭവം കണ്ടു നിന്നവര്‍ പ്ലീം...
ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ ബാജ്പേയ്, ദേശീയ ദുരന്തനിവാരണ സേന(എന്‍.ഡി.ആര്.എഫ്) അസി. കമാന്‍ഡന്റ് രാജന് ബാലു എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് വൈറ്റില കണിയാമ്പുഴ റെയില്‍വേ മേല്‍പ്പാലത്തില്‍ ഇരുമ്പനം യാര്‍ഡിലേക്കുള്ള റെയില്‍വേ ലൈനില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. ഇതൊരു അപകടമല്ലെങ്കിലും കാഴ്ചക്കാര്‍ക്കും ഈ ഇതില്‍ പങ്കാളികളായി.

ഇതിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടു. ഷണ്ടിങ്ങ് യാര്‍ഡില്‍ നിന്നും എത്തിച്ച ബോഗി ക്രയിന്‍ ഉപയോഗിച്ച് പുഴയിലേക്കിറക്കി. പകുതി ഭാഗം വെള്ളത്തിലും പകുതി ഭാഗം കരയിലുമായി. പക്ഷേ ഇതില്‍ കുറച്ചു പേര് ഉണ്ടായിരുന്നു. അതു യാത്രക്കാരല്ല യാത്രക്കാര്‍ക്ക് പകരം 20 ഡമ്മികളെ അകത്തിരുത്തുകയായിരുന്നു. ശേഷമാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇതല്ലാം പരിശീലന ഭാഗമായിരുന്നു.
കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മോക്ക് ഡ്രീല് സംഘടിപ്പിച്ചത്. ക്രെയിന്‍ ഉപയോഗിച്ച ട്രെയിന്‍ കരയ്ക്കെത്തിച്ചതോടെയാണ് മൂന്നു മണിക്കൂര്‍ നീണ്ട പരിശീലന പരിപ്പാടി അവസാനിച്ചത്. പാലത്തിന് മുകളിലെ വൈദ്യുതി ലൈനുകള്‍ ഓഫാക്കാതെയുള്ള മോക്ക്ഡ്രില്‍ ആദ്യന്തം ആകാംക്ഷഭരിതമായിരുന്നു. നൂറോളം റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘവും എന്‍.ഡി.ആര്.എഫിന്റെ സൈനികരുമാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications