കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ പാളം തെറ്റി പുഴയിലേക്ക്, ഓടിക്കൂടിയവര്‍ അന്തം വിട്ടു

  • By Siniya
Google Oneindia Malayalam News

തൃപ്പുണ്ണിത്തറ: ട്രെയിന്‍ പാളം തെറ്റി പുഴയില്‍ വീണു. വൈറ്റില കണിയാമ്പുഴയിലാണ് പാളം തെറ്റി പുഴയില്‍ വീണത്. ബോഗിയുടെ ജനല്‍ കമ്പി അറത്തു മാറ്റി രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജനല്‍ക്കമ്പി അറത്തു മാറ്റി അകത്തുള്ളവരെ സ്‌ട്രെക്ചറുകളില്‍ കിടത്തി ആംബുലന്‍സി കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുന്നുമുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. വൈറ്റില കണിയാമ്പുഴ മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്തവരും ഈ കാഴ്ച കണ്ട് ഞെട്ടി. സംഭവം കാണുന്നവരും അറിഞ്ഞവരുമൊക്കെ ഓടിക്കൂടി അടുത്തെത്തിയപ്പോള്‍ അന്തം വിട്ടു. ട്രെയിന്‍ പാളം തെറ്റി പുഴയില്‍ വീണതാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ റയില്‍ വേ സുരക്ഷാ സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സംയുക്ത മോക്ക് ഡ്രീലായിരുന്നു അത്. സംഭവം കണ്ടു നിന്നവര്‍ പ്ലീം...

ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ ബാജ്‌പേയ്, ദേശീയ ദുരന്തനിവാരണ സേന(എന്‍.ഡി.ആര്‍.എഫ്) അസി. കമാന്‍ഡന്റ് രാജന്‍ ബാലു എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് വൈറ്റില കണിയാമ്പുഴ റെയില്‍വേ മേല്‍പ്പാലത്തില്‍ ഇരുമ്പനം യാര്‍ഡിലേക്കുള്ള റെയില്‍വേ ലൈനില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. ഇതൊരു അപകടമല്ലെങ്കിലും കാഴ്ചക്കാര്‍ക്കും ഈ ഇതില്‍ പങ്കാളികളായി.

train

ഇതിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടു. ഷണ്ടിങ്ങ് യാര്‍ഡില്‍ നിന്നും എത്തിച്ച ബോഗി ക്രയിന്‍ ഉപയോഗിച്ച് പുഴയിലേക്കിറക്കി. പകുതി ഭാഗം വെള്ളത്തിലും പകുതി ഭാഗം കരയിലുമായി. പക്ഷേ ഇതില്‍ കുറച്ചു പേര്‍ ഉണ്ടായിരുന്നു. അതു യാത്രക്കാരല്ല യാത്രക്കാര്‍ക്ക് പകരം 20 ഡമ്മികളെ അകത്തിരുത്തുകയായിരുന്നു. ശേഷമാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇതല്ലാം പരിശീലന ഭാഗമായിരുന്നു.

കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മോക്ക് ഡ്രീല്‍ സംഘടിപ്പിച്ചത്. ക്രെയിന്‍ ഉപയോഗിച്ച ട്രെയിന്‍ കരയ്‌ക്കെത്തിച്ചതോടെയാണ് മൂന്നു മണിക്കൂര്‍ നീണ്ട പരിശീലന പരിപ്പാടി അവസാനിച്ചത്. പാലത്തിന് മുകളിലെ വൈദ്യുതി ലൈനുകള്‍ ഓഫാക്കാതെയുള്ള മോക്ക്ഡ്രില്‍ ആദ്യന്തം ആകാംക്ഷഭരിതമായിരുന്നു. നൂറോളം റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘവും എന്‍.ഡി.ആര്‍.എഫിന്റെ സൈനികരുമാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്.

English summary
train derailed in kaniyambhuzha, south railway conducted moc dreal programme in kerala. kerala is first time moc dreal programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X