കൊച്ചുവേളിയിൽ ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് എഞ്ചിൻ വേർപെട്ടു; അപകടം ഒഴിവായത് തലനാരിഴക്ക്!!!
തിരുവനന്തപുരം: ഓടികൊണ്ടിരിക്കുന്ന ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരം കൊച്ചുവേളിയിലായിരുന്നു സംഭവം. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേർപെട്ടത്. കപ്ലിങ്ങിലുണ്ടായ പിഴവാണ് എന്‍ജിന്‍ വേര്‍പെടാന്‍ കാരണം ആർക്കും പരിക്കില്ല. വൻ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രംക്ഷപ്പെട്ടത്.
യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടത് സുരക്ഷാ വീഴ്ചയല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പരിശോധിച്ച് വീണ്ടും എഞ്ചിൻ ഘടിപ്പിച്ച ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

ഷണ്ഡിങിനിടയില്‍ നേരത്തെ കൊച്ചുവേളിയില്‍ അപകടം ഉണ്ടായത് അന്വേഷണത്തിനും നടപടിക്കും ഇടയാക്കിയിരുന്നു. ചെന്നൈ മെയില്‍ എടുത്ത് തുടങ്ങിയ ഉടനെയാണ് ബോഗിയില്‍ നിന്നും എഞ്ചിന്‍ വേര്‍പ്പെട്ടത്. വേഗതയില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.












Click it and Unblock the Notifications