മലയാളികൾക്കായി ഇടപെട്ട് കോൺഗ്രസ്;സൗജന്യ യാത്ര ഒരുക്കും!ഇക്കുറി പഞ്ചാബ്,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന്
തിരുവനന്തപുരം; കൊവിഡ് കാലത്ത് ശക്തമായ ഇടപെടലുകളാണ് കോൺഗ്രസ് നടത്തുന്നത്. സോണിയ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികൾക്ക് കോൺഗ്രസ് സർക്കാരുകൾ സൗജന്യ യാത്ര ഒരുക്കിയിരുന്നു. ദുരിതത്തിലായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് തുക നൽകിയും കോൺഗ്രസ് കൈയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ കർണാടകയിലെ മലയാളികളെ നാട്ടലേക്ക് തിരികെ എത്തിച്ചതിന് പിന്നാലെ രാജസ്ഥാനിലും പഞ്ചാബിലും കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. കെസി വേണുഗാപോലാണ് ഇക്കാര്യം അറിയിച്ചത്.

സ്പെഷ്യൽ സർവ്വീസ്
ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ രാജസ്ഥാനിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് രാജസ്ഥാൻ സർക്കാർ ഏർപ്പെടുത്തും. പഞ്ചാബ് സർക്കാരും സമാനമായ രീതിയിൽ സൗജന്യമായി ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിമാരുമായി ചർച്ച
രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായും നേരത്തേ ചർച്ച നടത്തിയിരുന്നു.

സോണിയയുടെ നിർദ്ദേശം
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും, അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാൻ കോൺഗ്രസ് സർക്കാരുകളും , പി സി സി കളും നടപടികൾ സ്വീകരിക്കണമെന്നു കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി നേരത്തെ നിർദേശം നൽകിയിരുന്നു.

സൗജന്യ യാത്ര
രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളാണ് ട്രെയിനിന്റെ ചിലവ് പൂർണമായും വഹിക്കുക. രാജസ്ഥാനിൽ നിന്നുള്ള ട്രെയിൻ ജയ്‌പൂർ, ചിറ്റോർഗഡ് എന്നിവടങ്ങളിൽ നിന്നും യാത്രക്കാരുമായി പുറപ്പെട്ടു, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

സജ്ജമാണെന്ന്
പഞ്ചാബിൽ നിന്നുള്ള ട്രെയിൻ ജലന്ധറിൽ നിന്നും ആരംഭിച്ചു പാലക്കാട്, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളിലും യാത്രക്കാരെ എത്തിക്കും. ഈ ട്രെയിനുകളിൽ യാത്ര സൗജന്യമായിരിക്കും. രാജസ്ഥാൻ , പഞ്ചാബ് സർക്കാരുകൾ കേരള സർക്കാരുമായി ബന്ധപ്പെട്ടു മറ്റു നടപടികൾ പൂർത്തിയാക്കും. നടപടികൾ പൂർത്തിയായാൽ യാത്ര പുറപ്പെടാൻ ട്രെയിനുകൾ സജ്ജമാണെന്ന് രാജസ്ഥാൻ, പഞ്ചാബ് മുഖ്യമന്ത്രിമാർ അറിയിച്ചിട്ടുണ്ട്.

ഉദാത്ത മാതൃകകൾ
കോവിഡ് മഹാമാരിയുടെ കാലത്ത് കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമായ മാതൃകകളാണ് രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ പ്രകടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടിനും, ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും നന്ദി.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല് പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications