കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികൾക്കായി ഇടപെട്ട് കോൺഗ്രസ്;സൗജന്യ യാത്ര ഒരുക്കും!ഇക്കുറി പഞ്ചാബ്,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് കാലത്ത് ശക്തമായ ഇടപെടലുകളാണ് കോൺഗ്രസ് നടത്തുന്നത്. സോണിയ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികൾക്ക് കോൺഗ്രസ് സർക്കാരുകൾ സൗജന്യ യാത്ര ഒരുക്കിയിരുന്നു. ദുരിതത്തിലായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് തുക നൽകിയും കോൺഗ്രസ് കൈയ്യടി നേടിയിട്ടുണ്ട്.

'പപ്പു വിളികൾക്കൊന്നും ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല, കുതിച്ചുയരുന്ന പന്ത് പോലെ''പപ്പു വിളികൾക്കൊന്നും ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല, കുതിച്ചുയരുന്ന പന്ത് പോലെ'

ഇപ്പോഴിതാ കർണാടകയിലെ മലയാളികളെ നാട്ടലേക്ക് തിരികെ എത്തിച്ചതിന് പിന്നാലെ രാജസ്ഥാനിലും പഞ്ചാബിലും കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. കെസി വേണുഗാപോലാണ് ഇക്കാര്യം അറിയിച്ചത്.

 സ്പെഷ്യൽ സർവ്വീസ്

സ്പെഷ്യൽ സർവ്വീസ്

ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ രാജസ്ഥാനിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് രാജസ്ഥാൻ സർക്കാർ ഏർപ്പെടുത്തും. പഞ്ചാബ് സർക്കാരും സമാനമായ രീതിയിൽ സൗജന്യമായി ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിമാരുമായി ചർച്ച

മുഖ്യമന്ത്രിമാരുമായി ചർച്ച

രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായും നേരത്തേ ചർച്ച നടത്തിയിരുന്നു.

 സോണിയയുടെ നിർദ്ദേശം

സോണിയയുടെ നിർദ്ദേശം

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും, അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാൻ കോൺഗ്രസ് സർക്കാരുകളും , പി സി സി കളും നടപടികൾ സ്വീകരിക്കണമെന്നു കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി നേരത്തെ നിർദേശം നൽകിയിരുന്നു.

 സൗജന്യ യാത്ര

സൗജന്യ യാത്ര

രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളാണ് ട്രെയിനിന്റെ ചിലവ് പൂർണമായും വഹിക്കുക. രാജസ്ഥാനിൽ നിന്നുള്ള ട്രെയിൻ ജയ്‌പൂർ, ചിറ്റോർഗഡ് എന്നിവടങ്ങളിൽ നിന്നും യാത്രക്കാരുമായി പുറപ്പെട്ടു, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

 സജ്ജമാണെന്ന്

സജ്ജമാണെന്ന്

പഞ്ചാബിൽ നിന്നുള്ള ട്രെയിൻ ജലന്ധറിൽ നിന്നും ആരംഭിച്ചു പാലക്കാട്, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളിലും യാത്രക്കാരെ എത്തിക്കും. ഈ ട്രെയിനുകളിൽ യാത്ര സൗജന്യമായിരിക്കും. രാജസ്ഥാൻ , പഞ്ചാബ് സർക്കാരുകൾ കേരള സർക്കാരുമായി ബന്ധപ്പെട്ടു മറ്റു നടപടികൾ പൂർത്തിയാക്കും. നടപടികൾ പൂർത്തിയായാൽ യാത്ര പുറപ്പെടാൻ ട്രെയിനുകൾ സജ്ജമാണെന്ന് രാജസ്ഥാൻ, പഞ്ചാബ് മുഖ്യമന്ത്രിമാർ അറിയിച്ചിട്ടുണ്ട്.

 ഉദാത്ത മാതൃകകൾ

ഉദാത്ത മാതൃകകൾ

കോവിഡ് മഹാമാരിയുടെ കാലത്ത് കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമായ മാതൃകകളാണ് രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ പ്രകടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടിനും, ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും നന്ദി.

ലോക്ക് ഡൗൺ മെയ് 31 വരെ; വിമാന സർവ്വീസുകൾ ഇല്ല!!വിദ്യാലയങ്ങളും അടച്ചിടും!! മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെലോക്ക് ഡൗൺ മെയ് 31 വരെ; വിമാന സർവ്വീസുകൾ ഇല്ല!!വിദ്യാലയങ്ങളും അടച്ചിടും!! മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ

ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!

English summary
train from rajasthan and punjab for keralites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X