കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ യാത്രക്കാരനെ ആക്രമിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു!! രണ്ടു പേര്‍ അകത്ത്!! മൂന്നാമന്‍...

മൂന്നാമത്തെ പ്രതിക്കായുള്ള തിരച്ചിലിലാണ് പോലീസ്

  • By Manu
Google Oneindia Malayalam News

ഷൊര്‍ണൂര്‍: യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെുത്ത കേസില്‍ രണ്ടു പ്രതികളെ പോലീസ് പിടികൂടി. അമൃത എക്‌സ്പ്രസില്‍ വച്ചാണ് മൂന്നു പേരടങ്ങുന്ന സംഘം യാത്രക്കാരനെ ആക്രമിച്ച് അഞ്ചു ലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും തട്ടിയെടുത്തത്. എറണാകുളം മട്ടാഞ്ചേരി അമ്മായിമുക്ക് ഇജാസ് (18), മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് അഫ്‌സല്‍ (29) എന്നിവരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതി ഒളിവിലാണ്.

ബാറുകൾ തുറക്കാൻ വരട്ടെ... സർക്കാർ കോടതിയുടെ ചുമലിൽ കയറി വെടിവെച്ചു;സർക്കാരിന് രൂക്ഷ വിമർശനം!!ബാറുകൾ തുറക്കാൻ വരട്ടെ... സർക്കാർ കോടതിയുടെ ചുമലിൽ കയറി വെടിവെച്ചു;സർക്കാരിന് രൂക്ഷ വിമർശനം!!

കഴക്കൂട്ടത്തെ എടിഎം കവര്‍ച്ച...ആറംഗ സംഘം പിടിയില്‍!! ഒരാള്‍ മലയാളി, പോലീസുകാരനും പങ്ക്!!കഴക്കൂട്ടത്തെ എടിഎം കവര്‍ച്ച...ആറംഗ സംഘം പിടിയില്‍!! ഒരാള്‍ മലയാളി, പോലീസുകാരനും പങ്ക്!!

1

ആക്രമണത്തില്‍ ഇജാസിനൊപ്പം സജീവമായിരുന്ന പ്രതിയാണ് ഒളിവില്‍പ്പോയത്. ഇയാള്‍ ഗോവയിലേക്ക് കടന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഗോവയിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

2

തൃശൂര്‍ മണ്ണുത്തി ചിറമ്മല്‍ ഫ്രാന്‍സിസിന്റെ മകന്‍ വിപിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചാണ് മൂന്നംഗ സംഘം പണും മൊബൈലും തട്ടിയെടുത്തത്. ഈ പണത്തില്‍ 1,10,000 രൂപ ഇജാസില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. പാലക്കാട്ട് നിന്നാണ് മൂന്നു പേരും അമൃത എക്‌സ്പ്രസില്‍ കയറിയത്. തുടര്‍ന്ന് ഇവര്‍ വിപിനുമായി സൗഹൃദത്തിലാവുകയായിരുന്നു. ബാഗില്‍ പണമുണ്ടെന്ന് അറിഞ്ഞതോടെ മൂന്നു പേരും ചേര്‍ന്ന് വിപിനെ ആക്രമിക്കുകയും പണവും മൊബൈലുമായി കടന്നുകളയുകയുമായിരുന്നു.

English summary
Two arrested in train robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X