കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ ഗതാഗത നിയന്ത്രണം തിങ്കളാഴ്ചയും തുടരും

  • By Athul
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജംഗ്ഷനില്‍ സിഗ്നല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം തിങ്കളാഴ്ചയും തുടരും. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള (12625/12626), തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് (16301/16302) എന്നിവ എറണാകുളം ജംഗ്ഷന്‍ വഴി പോകില്ല. കൊച്ചുവേളി-ചണ്ഡിഗഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് (12217), ഹാപ്പ-തിരുനെല്‍വേലി എക്‌സ്പ്രസ് (16345/16346), തിരുവനന്തപുരം-ലോക്മാന്യതിലക്, തിരുവനന്തപുരം- നേത്യാവതി എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി വഴിതിരിച്ച് വിടുമെന്ന റെയില്‍വെ അറിയിച്ചു.

എറണാകുളം സിറ്റി മെമു സര്‍വീസ്, രാവിലെ ആറിനുള്ള എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ്, രാവിലെ 11.30നുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍, 12.15നുള്ള ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, രാവിലെ 10.55നുള്ള തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Ernakulam Junction

പാത ഇരട്ടിപ്പിക്കലിന്റേയും സിഗ്നല്‍ നവീകരണത്തിന്റേയും പേരില്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത് റെയില്‍വെ യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ്‌ പിറവം, കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നവീകരണം നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നത്.

English summary
Train schedule change due to the signal job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X