റെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു
കാസര്‍കോട്: റെയില്‍ പാളത്തില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗതാതഗം നിര്‍ത്തിവച്ചു. കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുവഴി വരാനുണ്ടായിരുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
കാഞ്ഞങ്ങാടിന് വടക്ക് മാണിക്കോത്താണ് പാളത്തില്‍ പൊട്ടല്‍ കണ്ടത്. ജാംനഗര്‍-തിരുനല്‍വേലി ട്രെയിന്‍ കടന്നുപോയ ഉടനെയായിരുന്നു വിള്ളല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിന്‍ കടന്നുപോകുന്ന വേളയില്‍ തന്നെ വിള്ളല്‍ നാട്ടുകാര്‍ വിള്ളല്‍ കണ്ടിരുന്നുവെന്നും പറയപ്പെടുന്നു. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ കടന്നുപോയ ശേഷമാണ് പാളത്തിലെ പ്രശ്‌നം കണ്ടതെന്ന് ചിലര്‍ പറയുന്നു. യാതൊരു അപകടവുമില്ലാതെ ജാംനഗര്‍ എക്‌സ്പ്രസ് കടന്നുപോയി.

തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ഏറെ നേരം പിടിച്ചിട്ടു. തകരാര്‍ പരിഹരിച്ച ശേഷം ഉടന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്ക് ഗതാഗത തടസമില്ല.
സുരക്ഷ ശക്തിപ്പെടുത്തുന്ന നടപടികള്‍ റെയില്‍വെ തുടക്കമിട്ടിരിക്കെയാണ് വിള്ളല്‍ കണ്ടിരിക്കുന്നത്. മാത്രമല്ല, പലയിടത്തും അറ്റക്കുറ്റ പണികള്‍ തുടരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ വിള്ളല്‍ എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications