കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ട്രെയിന്‍ ഗതാഗതം വഴിമുട്ടി?കോഴിക്കോട്- എറണാകുളം-പാലക്കാട്ട് റൂട്ടില്‍ സര്‍വീസ് നിര്‍ത്തി

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ കനത്ത മഴ തുടരുന്നതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. രാവിലെ ആലപ്പുഴ റൂട്ടില്‍ പാളത്തില്‍ മരണം വീണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോടിനും ഷൊര്‍ണൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. ആലപ്പുഴ റൂട്ടില്‍ ചിലയിടങ്ങളില്‍ പാളത്തിലേക്ക് വെള്ളം കയറിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. ഇതോടെ ഇതുവഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഇതിനിടെ രാവിലെ 6.10ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാലക്കാട് വെച്ച് റദ്ദാക്കിയിട്ടുണ്ട്.

 തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥ കേന്ദ്രം തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥ കേന്ദ്രം

കൊച്ചി: കേരളത്തില്‍ കനത്ത മഴ തുടരുന്നതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. രാവിലെ ആലപ്പുഴ റൂട്ടില്‍ പാളത്തില്‍ മരണം വീണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോടിനും ഷൊര്‍ണൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. ആലപ്പുഴ റൂട്ടില്‍ ചിലയിടങ്ങളില്‍ പാളത്തിലേക്ക് വെള്ളം കയറിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. ഇതോടെ ഇതുവഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടിട്ടുണ്ട്.

train-1564916

കുറ്റിപ്പുറം ഭാഗത്ത് റെയില്‍പ്പാളങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മണ്ണിടിച്ചിലും മരം വീണതും ട്രെയിന്‍ സര്‍വീസ് തടസ്സപ്പെടുത്തിയെങ്കിലും പാളത്തില്‍ വെള്ളം കയറിയതോടെയാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതും ട്രെയിന്‍ ഗതാഗതത്തിന് വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. കല്ലായിക്കും ഫറോക്കിനും ഇടയില്‍ റെയില്‍വേ ട്രാക്കും ഇതിനകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഷൊര്‍ണൂരിനും കുറ്റിപ്പുറത്തിനും ഇടയിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

Recommended Video

cmsvideo
വിമാനയാത്ര സ്തംഭിപ്പിച്ച് നെടുമ്പാശ്ശേരി എയര്‍പോട്ട് അടച്ചു | Oneindia Malayalam

തുടര്‍ന്ന് ഭാഗത്തേക്കുള്ള സര്‍വീസും നിര്‍ത്തിവെച്ചിട്ടുള്ളത്. പാലക്കാട്- ഷൊര്‍ണൂര്‍ റൂട്ടിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കായംകുളം- എറണാകുളം റൂട്ടിലും സമാന സ്ഥിതി തന്നെയാണുള്ളത്. പാലക്കാട്- ഒറ്റപ്പാലം, ഫറോക്ക്-കല്ലായ, ഷൊര്‍ണൂര്‍- കുറ്റിപ്പുറം എന്നീ റൂട്ടുകളില്‍ ഉച്ചയ്ക്ക് 12.45ഓടെ തന്നെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുള്ളത്. പാലക്കാട്- എറണാകുളം, ഷൊര്‍ണൂര്‍- കോഴിക്കോട്, പാലക്കാട്- ഷൊര്‍ണൂര്‍ റൂട്ടുകളിലും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ 12 ട്രെയിന്‍ സര്‍വീസുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

English summary
Train service ends Kozhikkode- Ernakulam- Palakkad route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X