കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാക്കിൽ വീണ്ടും മരം വീണു: ട്രെയിനുകൾ മണിക്കൂറുകൾ വൈകി, ഗതാഗതം തടസ്സപ്പെട്ടത് ഉച്ചവരെ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശനിയാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനാൽ ഷൊർണൂരിൽ നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഉച്ചവരെ തടസപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട മംഗലാപുരം എക്സ്പ്രസ് (16347) ആറുമണിക്കൂർ വൈകിയാണ് മംഗലാപുരത്തെത്തിയത്. ഈ ട്രെയിൻ വള്ളിക്കുന്ന് സ്‌റ്റേഷനിൽ അഞ്ചരമണിക്കൂർ പിടിച്ചിട്ടു. തിരുവനന്തപുരം -നിസാമുദ്ദീൻ വീക്കിലി എക്സ്പ്രസ് (22653) മൂന്നര മണിക്കൂറും, കോയമ്പത്തൂർ - മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ് (22610) 1.10 മണിക്കൂറും, നാഗർകോവിൽ - മംഗലാപുരം ഏറനാട് എക്സ്പ്രസ്(16606) ഒന്നരമണിക്കൂറും, യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ്(16527) നാലു മണിക്കൂറും, തൃശൂർ -കണ്ണൂർ പാസഞ്ചർ (56603) 1.55 മണിക്കൂറും വൈകി.

രാവിലെ ആറരയോടെ വള്ളിക്കുന്നിനും കടലുണ്ടിക്കും ഇടയിലാണ് ട്രാക്കിൽ മരം വീണത്.ഷൊർണ്ണൂർ- കോഴിക്കോട് ട്രാക്കിലെ വൈദ്യുതികമ്പികൾ മരംവീണ് തകർന്നു.ഇതോടെ ട്രെയിനുകൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. കോഴിക്കോട് - ഷൊർണ്ണൂർ ട്രാക്കും ഇതിലെ വൈദ്യുതി ബന്ധങ്ങളും ഒന്നരമണിക്കൂർ നേരത്തെ പ്രയത്നം കൊണ്ട് ശരിയാക്കി.എന്നാൽ ഷൊർണ്ണൂർ - കോഴിക്കോട് ഭാഗത്തെ ലൈൻ ശരിയാക്കാൻ ഉച്ചയ്ക്ക് രണ്ടരവരെ കാത്തുനിൽക്കേണ്ടിവന്നു. ഇതിനിടയിൽ ഷൊർണ്ണൂരിൽ നിന്ന് ഡീസൽ എൻജിൻ കൊണ്ടുവന്ന് ട്രെയിനുകൾ വലിച്ച് കടലുണ്ടിയിലെത്തിച്ചാണ് യാത്ര തുടർന്നത്.ഇതിന് മണിക്കൂറുകളെടുത്തു.

train-152

രാവിലെ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള ജനശതാബ്ദി, പരശുറാം,കുർള ട്രെയിനുകളും കോഴിക്കോടിനും ഷൊർണ്ണൂരിനുമിടയിലുള്ള പാസഞ്ചറുകളും മണിക്കൂറുകളോളംവൈകി. എന്നാൽ ട്രെയിനുകൾ റദ്ദാക്കുകയോ, യാത്ര ഇടയ്ക്ക് അവസാനിപ്പിക്കുകയോ ചെയ്തില്ലെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ പറഞ്ഞു.ഇന്നലെ രാത്രിയിലെ മലബാർ ഒന്നരമണിക്കൂർ വൈകിയതൊഴിച്ചാൽ രാത്രി ഗതാഗത തടസം ഉണ്ടായില്ല. രാത്രിയോടെ ട്രെയിൻ ഗതാഗതം സാധാരണനിലയിലായി.

കാലവർഷം തുടങ്ങിയശേഷം ഇത് നാലാമത്തെ തവണയാണ് ട്രാക്കിൽ മരം വീണ് ട്രെയിൻഗതാഗതം തടസ്സപ്പെടുന്നത്. പൂർണ്ണമായി വൈദ്യുതീകരിച്ചതിനാൽ മരം വീണാൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ മണിക്കൂറുകളെടുക്കും.പാലക്കാട് ഡിവിഷണിൽ പരപ്പനങ്ങാടിയിലും തിരുവനന്തപുരം ഡിവിഷനിൽ മയ്യനാട്, ചിറയിൻകീഴ് എന്നിവിടങ്ങളിലും മരംവീണ് സിഗ്നൽസംവിധാനവും വൈദ്യുതി ബന്ധവും തകർന്ന് ട്രെയിൻ

English summary
Train service hit after tree uprooted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X