കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ദിവസവും കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി: റദ്ദാക്കിയത് 35 ട്രെയിനുകള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ നാലാദിനവും റെയില്‍വേ ഗതാഗതം തടസ്സപ്പെടും. കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച പാലക്കാട്- ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടില്‍ ഇതുവരെ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. 35 ട്രെയിനുകളാണ് ഇതിനകം മഴക്കെടുതി മൂലം നിര്‍ത്തിവെച്ചത്. തിരുന്നാവായ യാര്‍ഡില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. ഇതും ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിന് തിരിച്ചടിയാവുന്നത്. എന്നാല്‍ ട്രാക്കുകളുടേയും റെയില്‍വേ പാലങ്ങളുടെയും സുരക്ഷാ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമായിരിക്കും പൂര്‍ണമായി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂ. ഞായറാഴ്ച ഇത് സംബന്ധിച്ച പരിശോധന നടത്തും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വരെ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

ലൈബ്രറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ആംബുലൻസും അപകടത്തിൽപെട്ടു!ലൈബ്രറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ആംബുലൻസും അപകടത്തിൽപെട്ടു!

അമൃത്സര്‍- കൊച്ചുവേളി വീക്ക് ലി എക്സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ്, കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍, പാലക്കാട്- എറണാകുളം മെമു, എന്നീ ട്രെയിനുകള്‍ ഉള്‍പ്പെടെ 35 ട്രെയിനുകളാണ് ഇതിനകം റദ്ദാക്കിയത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഷൊര്‍ണൂര്‍ വരെ സര്‍വീസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. തിരുവനന്തപുരച്ച് നിന്ന് 15 ട്രെയിനുകളും പാലക്കാട് ഡിവിഷന് കീഴിലുള്ള 20 ട്രെയിനുകളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

-rail2345-6

ശനിയാഴ്ച ദക്ഷിണ റെയില്‍വേ അറിപതിലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ല. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എല്ലാ എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമേ മംഗളൂര- കോഴിക്കോട് പാതയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളുമുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ 4.20, 5.45, 6.15 എന്നീ ക്രമങ്ങളില്‍ മംഗളൂരു ജംങ്ഷനില്‍ നിന്ന് പുറപ്പെടും. ഇതിന് പുറമേ കോഴിക്കോടേക്ക് 5.20നും 7.40നും പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും നടക്കുന്നുണ്ട്.

English summary
Train service in Kerala will be disrupted on Sunday, sets special service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X