യാത്രക്കാര്‍ക്ക് ആശ്വാസം; കോട്ടയം വഴി ട്രെയിനുകള്‍ ഓടിതുടങ്ങി
തിരുവനന്തപുരം: മൂന്ന് ദിവസമായി തടസപെട്ട കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ പുന:സ്ഥാപിച്ചു. ശനിയാഴ്ച പമ്പ,മണിമലയാറുകളിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്നാണ് കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.
തിരുവനന്തപുരത്തു നിന്നുമുള്ള വേണാട് എക്‌സ്പ്രസ് ഇന്ന് രാവിലെ അഞ്ചിനു സര്‍വീസ് നടത്തി.എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ് രാവിലെ ആറിനും സര്‍വീസ് നടത്തി. എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തും.എറണാകുളത്തുനിന്നും കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30നും ഒരു മണിക്കും മൂന്നും മണിക്കും സ്പഷ്യെല്‍ ട്രെയിനുകളുമോടും.ഇതിനോടാപ്പം തന്നെ തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കല്‍ റിലീഫ് പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്‍പതിനും,പന്ത്രണ്ടിനും ഓടിതുടങ്ങും. ഇതില്‍ യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറിലായതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. ബെംഗളുരുവിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്യേണ്ടവര്‍ തിരുവനന്തപുരത്തുനിന്നും തിരുനെല്‍വേലി,മധുര വഴിയാണ് പോവുന്നത്. ഇന്നു രാവിലെ 10ന് ചെന്നൈയിലേക്കും,ഹൗറ ബെംഗളുരു എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ശ്രമിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Recommended Video

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications