ട്രാക്കുകളിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴി തിരിച്ചു വിടും; സ്റ്റോപ്പുകളിൽ മാറ്റം
കൊച്ചി: എറണാകുളം - കോട്ടയം എന്നീ ട്രാക്കുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചു വിടും. ഇതുവഴി കടന്നു പോകേണ്ട ട്രെയിനുകൾ ആലപ്പുഴ വഴിയാണ് തിരിച്ചു വിടുന്നത്.
ശബരി എക്സ്പ്രസ് (17230) , പരശുറാം എക്സ്പ്രസ് (16649) , കോബ്ര -കൊച്ചുവേളി സൂപ്പർഫാസ്റ്റ് (22647) , കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ് (12202) എന്നീ ട്രെയിനുകളാണ് വഴി തിരിച്ചു വിടുന്നത്.

ഇതിന് പുറമെ, ശബരി എക്സ്പ്രസ് 12, 14, 19, 22 തിയതികളിൽ ട്രെയിൻ നിർത്തുന്നത് ഒഴിവാക്കും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല എന്നാണ് വിവരം. എന്നാൽ, എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ പകരം ട്രെയിൻ നിർത്തും.
അതേസമയം, കോബ്ര - കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ട്രെയിൻ മാർച്ച് 14 - ന് ആലപ്പുഴ വഴി സർവീസ് നടത്തും. തൃപ്പൂണിത്തുറ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്ഥലങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം, എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകും.
എന്നാൽ, കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ് 13 - ന് ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലുമായിരിക്കും സ്റ്റോപ്പുകൾ ഉണ്ടാകും.
അതേസമയം, 12, 14, 19, 22 എന്നീ തിയതികളിൽ പരശുറാം എക്സ്പ്രസ് തൃപ്പൂണിത്തുറ, പിറവം റോഡ്, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്ഥലങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും നിർത്തുന്നത്.












Click it and Unblock the Notifications