കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല; റദ്ദാക്കിയ ട്രെയിനുകൾ ഇവ; അറിയാം...

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല; റദ്ദാക്കിയ ട്രെയിനുകൾ ഇവ; അറിയാം...

Google Oneindia Malayalam News

തൃശൂർ: തൃശൂർ - എറണാകുളം റെയിൽ പാതയിൽ പുതുക്കാട് സ്റ്റേഷന് സമീപം താറുമാറായ ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. എൻജിനും ഒരു വാഗണുമാണ് ഇനി നീക്കാനുള്ളത്. ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്.

ചാലക്കുടിക്കും ഒല്ലൂരുനുമിടയിൽ ഒറ്റ വരിയിലൂടെയാണ് ഇപ്പോൾ ട്രെയിൻ ഗതാഗതം നടക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനസ്ഥാപിക്കും എന്നാണ് വിവരം.

<div class=

" title="
train
" />
train

രാവിലെ ഗുരുവായൂർ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ ,തിരുവനന്തപുരം- എറണാകുളം ,ഷൊർണറൂർ -എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രെയിനുകൾ റദ്ദാക്കി. ഇതോടെ ആകെ ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

അതേസമയം, പുതുക്കാട് റെയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ മെല്ലെയാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.

റദ്ദാക്കിയ ട്രെയിനുകൾ ഇവ -

തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ്

ഷൊർണൂർ - എറണാകുളം മെമു

കോട്ടയം - നിലമ്പൂർ എക്സ്പ്രസ്

എറണാകുളം - പാലക്കാട് മെമു

എറണാകുളം കണ്ണൂർ ഇന്റർസിറ്റി

ഗുരുവായൂർ - എറണാകുളം എക്സ്പ്രസ്

എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്

തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ്

എറണാകുളം - ആലപ്പുഴ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ ഇവ -

കണ്ണൂർ - ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.

ഗുരുവായൂർ - തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും.

ഗുരുവായൂർ - പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും.

പുനലൂർ - ഗുരുവായൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും.

തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

Recommended Video

cmsvideo
തൃശ്ശൂര്‍; ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായില്ല; 9 ട്രെയിനുകൾ റദ്ദാക്കി

എന്നാൽ, ട്രെയിനുകൾ റദ്ദാക്കപ്പെട്ട പശ്ചാതലത്തിൽ, കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ച് സർവീസുകൾ, എറണാകുളത്ത് നിന്നും ആപ്പുഴയിൽ നിന്നും ആറും സർവീസുകൾ വീതവും നിലവിൽ നടത്തിയിട്ടുണ്ട്. എന്നാൽ, എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യം ആണെങ്കിൽ കൂടുതൽ സർവീസ് നടത്തും എന്ന് കെ എസ് ആർ ടി സി അറിയിച്ചു. അടിയന്തരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെ എസ് ആർ ടി സി കൺട്രോൾ റൂമിൽ ബന്ധപ്പെടാം എന്നും കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്. . നമ്പർ - 1800 599 4011.

അതേസമയം, ഇരുമ്പനത്തേക്ക് പോയ പെട്രോളിയം ഗുഡ്സ് ട്രെയിനിന്റെ എൻജിനും 5 വാഗണുകളും ആണ് ഇന്നലെ വൈകിട്ട് പാളം തെറ്റിയത്. വാഗണുകൾ കാലിയായിരുന്നു. അറ്റ കുറ്റപ്പണി മൂലം വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി എന്നാണ് വിവരം. നേത്രാവതി എക്സ്പ്രസ് കടന്നുപോയി ഒരു മണിക്കൂറിന് ശേഷമായിരുന്നു അപകടം. പടിഞ്ഞാറേ പാതയിലൂടെ ഇരുവശത്തേക്കും ട്രെയിനുകൾ കടത്തി വിട്ടു. അപകടത്തിൽ 100 മീറ്ററോളം പാതയ്ക്ക് കേടു പറ്റി. അതേസമയം, 12 വർഷം മുൻപ് ഇതേ സ്ഥലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

English summary
Train services disrupted on Thrissur-Ernakulam railway line; These are canceled trains; more updates are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X