ട്രെയിനില്‍ ഇനി കടമായി ടിക്കറ്റ്!! പണം പിന്നെ മതിയെന്ന്..പക്ഷെ എല്ലാവര്‍ക്കുമില്ല!!
14 ദിവസത്തിനുള്ളില്‍ പണം നല്കിയാല് മതി
പാലക്കാട്: റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉടന്‍ വരാന്‍ പോവുന്നത്. പണം നല്‍കാതെ കടമായി ടിക്കറ്റ് നല്‍കാനുള്ള പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടു വരാനൊരുങ്ങുകയാണ് റെയില്‍വേ.

എല്ലാവര്‍ക്കുമില്ല ആനുകൂല്യം
ടിക്കറ്റ് കടമായി ലഭിക്കുകയെന്ന ആനുകൂല്യം എല്ലാവര്ക്കമില്ല. ഐര്‍സിടിസിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ ഇതു ലഭിക്കുകയുള്ളൂ.

ആദ്യഘട്ടത്തില്‍
സ്ലീപ്പര്‍, എസി ക്ലാസുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ പുതിയ സംവിധാനം പരീക്ഷിക്കുക. ഇതു വിജയമായാല്‍ മറ്റുള്ളവയിലേക്കും വ്യാപിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം.

ബുക്ക് ചെയ്യേണ്ടത്
യാത്ര ചെയ്യുന്നതിന്റെ അഞ്ചു ദിവസം മുമ്പെങ്കിലും ഐആര്‍സിടിസിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. അപ്പോള്‍ കൈവശം പണമില്ലെങ്കില്‍ 14 ദിവസത്തിനുള്ളില്‍ ഇതു നല്കിയാല് മതിയെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.

രേഖകള്‍ നിര്‍ബന്ധം
കടമായി ടിക്കറ്റെന്ന ആനുകൂല്യം ലഭിക്കണമെങ്കില്‍ മറ്റൊരു നിബന്ധന കൂടിയുണ്ട്. ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ് എന്നിവ ഈ സേവനത്തിനു നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സഹകരിച്ച് നടപ്പാക്കും
മുംബൈ ആസ്ഥാനമായുള്ള ഇപേലേറ്റര് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് റെയില്‍വേ പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഒടിപി (വണ്‍ ടൈം പാസ്വേര്ഡ്) ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യമൊരുക്കുന്നത്.

വെയ്റ്റിങ് ലിസ്റ്റ് ഒഴിവാക്കി
ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റ് സമ്പദ്രായം ഒഴിവാക്കാന്‍ റെയില്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വെയ്റ്റിങ് ലിസ്റ്റിനു പകരം കടലാസ് രഹിത ടിക്കറ്റില്‍ മാത്രം യാത്ര മതിയെന്നാണ് റെയില്‍വ പറയുന്നത്.

ഈ ട്രെയിനുകളില്‍
റദ്ദാക്കാന്‍ സാധിക്കാത്ത റിസര്‍വേഷന്‍ ടിക്കറ്റുകളും ഉറപ്പായ ടിക്കറ്റുകളും മാത്രമേ ഇനി ട്രെയിനില്‍ ഉണ്ടാവൂ. രാജധാനി, ശതാബ്ധി ട്രെയിനുകളിലാണ് പുതിയ സംവിധാനം ആദ്യമായി പരീക്ഷിക്കുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications