കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ ഇനി കടമായി ടിക്കറ്റ്!! പണം പിന്നെ മതിയെന്ന്..പക്ഷെ എല്ലാവര്‍ക്കുമില്ല!!

14 ദിവസത്തിനുള്ളില്‍ പണം നല്‍കിയാല്‍ മതി

  • By Manu
Google Oneindia Malayalam News

പാലക്കാട്: റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉടന്‍ വരാന്‍ പോവുന്നത്. പണം നല്‍കാതെ കടമായി ടിക്കറ്റ് നല്‍കാനുള്ള പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാനൊരുങ്ങുകയാണ് റെയില്‍വേ.

ബിജെപിക്ക് രണ്ടാമത്തെ സീറ്റ്?കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും?യുഡിഎഫ് വിജയം കള്ളവോട്ടിൽ?ബിജെപിക്ക് രണ്ടാമത്തെ സീറ്റ്?കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും?യുഡിഎഫ് വിജയം കള്ളവോട്ടിൽ?

നയതന്ത്ര യുദ്ധം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇടിത്തീയാകും; മൊത്തം നശിക്കും, നഷ്ടം കോടികള്‍!!നയതന്ത്ര യുദ്ധം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇടിത്തീയാകും; മൊത്തം നശിക്കും, നഷ്ടം കോടികള്‍!!

എല്ലാവര്‍ക്കുമില്ല ആനുകൂല്യം

എല്ലാവര്‍ക്കുമില്ല ആനുകൂല്യം

ടിക്കറ്റ് കടമായി ലഭിക്കുകയെന്ന ആനുകൂല്യം എല്ലാവര്‍ക്കമില്ല. ഐര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ ഇതു ലഭിക്കുകയുള്ളൂ.

ആദ്യഘട്ടത്തില്‍

ആദ്യഘട്ടത്തില്‍

സ്ലീപ്പര്‍, എസി ക്ലാസുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ പുതിയ സംവിധാനം പരീക്ഷിക്കുക. ഇതു വിജയമായാല്‍ മറ്റുള്ളവയിലേക്കും വ്യാപിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം.

ബുക്ക് ചെയ്യേണ്ടത്

ബുക്ക് ചെയ്യേണ്ടത്

യാത്ര ചെയ്യുന്നതിന്റെ അഞ്ചു ദിവസം മുമ്പെങ്കിലും ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. അപ്പോള്‍ കൈവശം പണമില്ലെങ്കില്‍ 14 ദിവസത്തിനുള്ളില്‍ ഇതു നല്‍കിയാല്‍ മതിയെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.

രേഖകള്‍ നിര്‍ബന്ധം

രേഖകള്‍ നിര്‍ബന്ധം

കടമായി ടിക്കറ്റെന്ന ആനുകൂല്യം ലഭിക്കണമെങ്കില്‍ മറ്റൊരു നിബന്ധന കൂടിയുണ്ട്. ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ് എന്നിവ ഈ സേവനത്തിനു നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സഹകരിച്ച് നടപ്പാക്കും

സഹകരിച്ച് നടപ്പാക്കും

മുംബൈ ആസ്ഥാനമായുള്ള ഇപേലേറ്റര്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് റെയില്‍വേ പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യമൊരുക്കുന്നത്.

വെയ്റ്റിങ് ലിസ്റ്റ് ഒഴിവാക്കി

വെയ്റ്റിങ് ലിസ്റ്റ് ഒഴിവാക്കി

ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റ് സമ്പദ്രായം ഒഴിവാക്കാന്‍ റെയില്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വെയ്റ്റിങ് ലിസ്റ്റിനു പകരം കടലാസ് രഹിത ടിക്കറ്റില്‍ മാത്രം യാത്ര മതിയെന്നാണ് റെയില്‍വ പറയുന്നത്.

ഈ ട്രെയിനുകളില്‍

ഈ ട്രെയിനുകളില്‍

റദ്ദാക്കാന്‍ സാധിക്കാത്ത റിസര്‍വേഷന്‍ ടിക്കറ്റുകളും ഉറപ്പായ ടിക്കറ്റുകളും മാത്രമേ ഇനി ട്രെയിനില്‍ ഉണ്ടാവൂ. രാജധാനി, ശതാബ്ധി ട്രെയിനുകളിലാണ് പുതിയ സംവിധാനം ആദ്യമായി പരീക്ഷിക്കുക.

English summary
Train ticket to be given as credit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X