ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: വന്ദേഭാരത് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആവേശത്തോടെയാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുന്നച് കാണാൻ ആളുകൾ കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം 5 മണിയോടെ പ്രധാനമന്ത്രി കേരളത്തിലെത്തും. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതുപോലെ തന്നെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിൻറെ ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിലും നിയന്ത്രണം ഉണ്ട്.
ഗുരുവായൂർ ഇൻറർസിറ്റി എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയിൽ ആയിരിക്കും സർവ്വീസ് അവസാനിപ്പിക്കുക, മലബാർ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമേ സർവ്വീസ് നടത്തൂ. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മലബാർ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയിൽ നിന്നും ആണ് പുറപ്പെടുക. ചെന്നൈ മെയിൽ ഇന്നും നാളെയും കൊച്ചുവേളിയിൽ സർവ്വീസ് നിർത്തും, അതുപോലെ കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുന്നത്.

അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് ഇന്ന് കൊച്ചുവേളിയിൽ ആണ് സർവ്വീസ് നിർത്തുക, നാഗർകോവിൽ - കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് ആണ് സർവ്വീസ് നിർത്തുക, കൊല്ലം - തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സർവ്വീസ് അവസാനിപ്പിക്കുകയും കഴക്കൂട്ടത്ത് നിന്ന് പുറപ്പെടുകയും ചെയ്യും. കൊച്ചുവേളി - നാഗർകോവിൽ സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരമായി രണ്ടരക്ക് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും.
ബുധനാഴ്ച 4.55 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട സിൽചർ അരോണയ് പ്രതിവാര എക്സ്പ്രസ് മറ്റന്നാൾ പുറപ്പെടുന്നത് 6.25 നാണ്. നാളെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പവർ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായി യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങവുംക്രമീകരിച്ചിട്ടുണ്ട്.
Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..












Click it and Unblock the Notifications