മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി: ട്രെയിന്‍ സമയത്തില്‍ മാറ്റം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പുതുക്കാട്-ഒല്ലൂര്‍ സെക്ഷനിലെ റെയില്‍വേ മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നും നാളെയും ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തൃശൂരില്നിന്നാവും പുറപ്പെടുകയും മടക്കയാത്ര അവസാനിപ്പിക്കുകയും ചെയ്യുക. പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകള്‍ക്കും രണ്ടു ദിവസവും നിയന്ത്രണമുണ്ട്.
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56371), എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ (56363), എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), കായംകുളം-എറണാകുളം പാസഞ്ചര്‍ (56382), ആലപ്പുഴ-കായംകുളം (56377), കായംകുളം-എറണാകുളം (56380) എന്നീ ട്രെയിനുകള്‍ ഇന്നും നാളെയും സര്‍വീസ് നടത്തില്ല.

ഭാഗികമായി റദ്ദാക്കിയവ:
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305) തൃശൂരില്‍നിന്ന് 8.10-നു കണ്ണൂരിലേക്ക് പുറപ്പെടും. ട്രെയിന്‍ എറണാകുളം-തൃശൂര്‍ സെക്ഷനില്‍ ഓടില്ല. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) എറണാകുളം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12075) എറണാകുളം ജങ്ഷനില്‍നിന്നു െവെകിട്ട് 5.30-ന് സര്‍വീസ് ആരംഭിക്കും.
പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. ദിവസവും െവെകിട്ട് നാലിനു പുറപ്പെടേണ്ട പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ് (16792) െവെകിട്ട് 6.27-ന് ആലുവയില്‍നിന്നു സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) അങ്കമാലിയില്‍ സര്‍വീസ് അവസാനിപ്പിക്കും.ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 2.25-നു പുറപ്പെടേണ്ട ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) അങ്കമാലിയില്‍നിന്ന് 3.55-നു സര്‍വീസ് ആരംഭിക്കും. രാവിലെ 9.30-ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടേണ്ട എറണാകുളം-കെ.എസ്.ആര്. ഇന്റര്‍സിറ്റി എക്സ്പ്രസ് (12678) രണ്ടര മണിക്കൂര്‍ െവെകി 11.40-നു പുറപ്പെടും. ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ഗുരുവായൂര്‍-എടമണ്‍ പാസഞ്ചര്‍ (56365) 50 മിനിറ്റ് െവെകി രാവിലെ 6.45-നു പുറപ്പെടും. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്(12617), നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസ് (16650), തിരുവനന്തപുരം-െഹെദരാബാദ് ശബരി എക്സ്പ്രസ് (17229), കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12217), തിരുനെല്‍വേലി-ബിലാസ്പുര്‍ പ്രതിവാര എക്സ്പ്രസ് (22620), കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് (12202) എന്നിവയ്ക്ക് എറണാകുളം-പുതുക്കാട് സെക്ഷനില്‍ 30 മുതല്‍ 80 മിനിറ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തും.
തിരുവനന്തപുരം-ഗോരഖ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ് (12512), തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യ നഗരി പ്രതിവാര എക്സ്പ്രസ് (22646) എന്നിവ കായംകുളം-എറണാകുളം സെക്ഷനിലെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും. കായംകുളം - എറണാകുളം പാസഞ്ചര്‍(56380) റദ്ദാക്കിയതിനാലാണിത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications