കോഴിക്കോട് റെയില്‍പ്പാളം തകര്‍ക്കാന്‍ ശ്രമം
കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോടില്‍ ട്രെയിന്‍ അട്ടിമറിയ്ക്കാന്‍ ശ്രമം. റെയില്‍ പാളത്തില്‍ 34 ഓളം ദ്വാരങ്ങള്‍ ഉണ്ടാക്കിയിരുന്നു. സാധാരണ പരിശോധനയ്ക്കിടയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അട്ടിമറി ശ്രമമെന്ന് റെയില്‍വേ സ്ഥിരീകരിച്ചു. പാളത്തില്‍ രണ്ടിടങ്ങളിലായാണ് സുഷിരങ്ങള്‍ കണ്ടെത്തിയത്.
വളരെ ആസൂത്രിതമായാണ് പാളത്തിന്റെ രണ്ട് വശങ്ങളിലായി 34 കുഴികള്‍ ഉണ്ടാക്കിയെതന്ന് റെയില്‍വേ ആള്‍പാര്‍പ്പുള്ള പ്രദേശമാണ് കുണ്ടായിത്തോട്. എന്നാല്‍ കുഴിയുണ്ടാക്കുന്നതിന്റെ ശബ്ദങ്ങള്‍ ഒന്നും തന്നെ നാട്ടുകാര്‍ കേട്ടിരുന്നില്ല. അതുകൊണ്ട് തന്നെ വിദഗ്ധവും വളരെ ആസൂത്രിതവുമായ രീതിയിലാണ് നീക്കം നടത്തിയതെന്നും റെയില്‍വേ പൊലീസ്.

ഡ്രില്‍ ഉപയോഗിച്ചാവാം കുഴിയെടുത്തതെന്നും പൊലീസ്. രാത്രികാലങ്ങളിലാകാം ശ്രമം നടത്തിയത്. അത്യാധുനിക ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കുഴിയുണ്ടാക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടാകാമെന്നും ശബ്ദം പുറത്ത് കേള്‍ക്കാതിരിയ്ക്കനായിരുന്നു ഇതെന്നും പൊലീസ്.
ഇന്നലെ മെയ് 22 നാണ് ഒരു റെയില്‍ വേ ജീവനക്കാരന്‍ ഇക്കാര്യം കണ്ടത്. തുടര്‍ന്ന് റെയില്‍ വേ അധികൃതര്‍ സംഭവം രഹസ്യമാക്കി വയ്ക്കുകയും ഇന്ന് (മെയ് 23) പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും അട്ടിമറിയെന്ന് സ്ഥിരീകരിയ്ക്കുകയും ചെയ്തത്. സ്വാഭാവികമായൊരും ട്രെയിന്‍ അപകടമെന്ന വരുത്തീതീര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും സൂചന.












Click it and Unblock the Notifications