കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുക്കുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; വൈകിയോടുന്ന ട്രെയിനുകള്‍...

  • By Vishnu
Google Oneindia Malayalam News

അങ്കമാലി: കറുക്കുറ്റിയില്‍ മലബാര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം തിങ്കളാഴ്ച പുലര്‍ച്ചയോടെ പുനഃസ്ഥാപിച്ചു. ഇരു ട്രാക്കുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായെങ്കിലും മിക്ക ട്രെയിനുകളും വൈകാന്‍ സാധ്യതയുണ്ടെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

കറുകുറ്റി ഭാഗത്ത് ട്രെയിനുകള്‍ വേഗം കുറച്ച് ഓടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം പുലര്‍ച്ചയോടെ പുനഃസ്ഥാപിച്ചു. പാളം തെറ്റയ ബോഗികള്‍ നീക്കുന്ന ജോലി രാത്രി രണ്ട് മണിയോടെ പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം കൊച്ചി-ബിലാസ്പൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് ആദ്യം കടത്തി വിട്ടത്.

malabar express

ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം കണ്ണൂര്‍ എക്‌സ്പ്രസ്. എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഗുരുവായൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ എക്സ്രസ്, ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍ പുനലൂര്‍, ഗുരുവായൂര്‍ എറണാകുളം, പാലക്കാട് എറണാകുളം പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.

Read Also: സര്‍ക്കാരിനെന്ത് ജാതി ! നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി ജി സുധാകരന്‍

ശബരി എക്‌സപ്രസ്, ബോംബെ ജയന്തി ജനത, ഐലന്റ് എക്‌സ്പ്രസ് എന്നിവ കൃത്യസമയത്ത് യാത്ര തിരിക്കും. രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം കോര്‍ബ എക്‌സപ്രസ് വൈകിട്ട് 4.30ന് മാത്രമേ പുറപ്പെടൂ.

രാവിലെ 7.55ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ട തിരുനെല്‍വേലി ഹാപ്പ എക്‌സ്പ്രസ് 11 മണിയോടെ തിരിക്കും. രാവിലെ 9.320ന് പുറപ്പെടേണ്ട കൊച്ചുവേളി ചണ്ഡിഗഡ് എക്‌സ്പ്രസ് ഉച്ചയ്ക്ക് ഒരുമണിയോടെ തിരിക്കുമെന്നാണ് വിവരം.

പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്; പിണറായിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് വിവാദമാകുന്നു...പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്; പിണറായിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് വിവാദമാകുന്നു...

ഞായറാഴ്ച പുലര്‍ച്ചയാണ് തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്‌സപ്രസ് കറുക്കുറ്റി സ്‌റ്റേഷനില്‍ പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റിയെങ്കിലും ആളപായമുണ്ടായില്ല. ആയിരത്തഞ്ഞൂറോളം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. ഒരു യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേ അധികൃതരുടെ കണ്ടെത്തല്‍.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Train traffic restarted in Angamali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X