കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന്റെ ലാത്തി പ്രയോഗം മാറുന്നു; തലയ്ക്കടി, കഴുത്തിന് വെട്ട്, നാഭിക്ക് കുത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് സേനയെ അടിമുടി പരിഷ്‌കരിക്കുകയാണ്. ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റത്തില്‍ ഒരു പരിധി വരെ മാറ്റംവന്നത് ജനമൈത്രി പോലീസ് വന്നതിന് ശേഷമാണെന്ന് പറയാം. ഇടക്കിടെ ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും പോലീസുകാരുടെ പെരുമാറ്റത്തില്‍ ഏറെ മാറ്റം വന്നുവെന്ന് പറയാതെ വയ്യ.

20

സംഘര്‍ഷ വേളയില്‍ പോലീസുകാരുടെ പ്രധാന ആയുധം ലാത്തിയാണ്. ഈ ലാത്തി പ്രയോഗിക്കുന്നത് 1931ലെ ബ്രിട്ടീഷുകാരുടെ രീതി അനുസരിച്ചാണ്. ഇതുപ്രകാരം എതിരാളിയെ എങ്ങനെ കീഴടക്കാമെന്ന് പോലീസിന് കൃത്യമായ പരിശീലനം നല്‍കുന്നുണ്ട്.

തലയ്ക്ക് അടിക്കാം, വായയിലും നാഭിയിലും കുത്താം. എന്നിട്ടും കീഴടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലാത്തികൊണ്ട് കഴുത്തിന് വെട്ടാം തുടങ്ങിയ കടുത്ത പരിശീലനമാണ് ഇതുവരെ ലഭിച്ചിരുന്നത്. എന്നാല്‍ ഇനി കളിമാറുകയാണ്. ഇത്തരം ക്രൂരമായ തിരിച്ചടികള്‍ അനുവദിക്കില്ല. പകരം അരയ്ക്ക് താഴെ മാത്രം അടിക്കാമെന്നാണ് പുതിയ പരിശീലനം.

പരിക്ക് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അരയ്ക്ക് താഴെ അടിക്കുക. സംഘര്‍ഷ വേളയില്‍ പോലീസിന്റെ ലാത്തിയടിയില്‍ ചില പോലീസുകാര്‍ക്ക് തന്നെ പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ലാത്തി പ്രയോഗം പരിഷ്‌കരിക്കുന്നത്.

ആള്‍ക്കൂട്ടത്തെ മൂന്നായി തിരിച്ചാണ് ഇനി ലാത്തി പ്രയോഗം നടത്തുക. മുന്‍നിരയിലെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കും. പിന്നീട് സമാധാനപരമായി സമരം ചെയ്യുന്നവരെ പിരിച്ചുവിടാന്‍ ശ്രമിക്കും. കല്ലെറിഞ്ഞ് അക്രമം നടത്തുന്നവര്‍ക്ക് നേരെയാണ് അരയ്ക്ക് താഴെ ലാത്തി പ്രയോഗിക്കുക.

English summary
Police Training for new style Lathi charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X