പഠനപ്രശ്നങ്ങള്‍ കണ്ടെത്തി രക്ഷിതാക്കള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
വടകര: സര്‍വ്വ ശിക്ഷ അഭിയാന്‍ സ്റ്റേറ്റ് റിസോഴ്സ് സെന്ററും മുട്ടുങ്ങല്‍,കുരിയാടി ക്ലസ്റ്ററും ചോറോട് ഗ്രാമ പഞ്ചായത്തും വടകര ബി.ആര്‍.സി യും ചേര്‍ന്ന് ഏകദിന പഠന പ്രശ്ന നിര്‍ണ്ണയ ക്യാമ്പും പരിഹാര ബോധന ക്ലാസും നടത്തി.
പഠനപ്രശ്നങ്ങള്‍ കണ്ടെത്തി രക്ഷിതാക്കള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കുട്ടികള്‍ക്കാവശ്യമായ പരിഹാരബോധനം നല്‍കുകയും ചെയ്തു.മുട്ടുങ്ങല്‍ വി.ഡി.എല്‍.പി സ്കൂളില്‍ നടന്ന പരിപാടി ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഓ.എം.അസീസ് ഉദ്ഘാടനം ചെയ്തു.വടകര ബി.പി.ഓ വി.വി.വിനോദ് മുഖ്യാതിഥിയായിരുന്നു.ബി.ആര്‍.സി ട്രെയ്നര്‍ കെ.സി.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

കെ.ടി.ഗോപിനാഥന്‍,വസന്ത, മുട്ടുങ്ങല്‍ വി.ഡി.എല്‍.പി സ്കൂള്‍ ഹെഡ് മിസ്ട്രസ് എം.ജയവല്ലി,ടി.ഷൈജു,എം.കെ.പ്രശോഭ്,സുനീത് ബക്കര്‍ എന്നിവ൪ സംസാരിച്ചു.കോഴിക്കോട് സി.ആര്‍.സി യിലെ ജയ്സണ്‍പരിഹാര ബോധന ക്ലാസ് നടത്തി. തുടര്‍ന്ന്‍ കുട്ടികള്‍ക്കുള്ള എല്‍.ഡി സ്ക്രീനിങ്ങും പരിഹാര ബോധന ക്ലാസ്സും നടന്നു.












Click it and Unblock the Notifications