Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഫയര്‍ ഫോഴ്‌സ് മേധാവി ബി സന്ധ്യയാണ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണവും നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച റെസ്‌ക്യൂ ആന്‍ഡ് റിലീഫ് വിഭാഗത്തിനാണ് മാര്‍ച്ച് 30ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്.

ആലുവയിലായിരുന്നു ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. മൂന്ന് ഉദ്യോഗസ്ഥരോടാണ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. എന്നാല്‍ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം എന്ന നിലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതില്‍ തെറ്റില്ലെന്നാണ് ഫയര്‍ഫോഴ്‌സിലെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

keralla

അതേസമയം, സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ബി ജെ പി ഉയര്‍ത്തിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ അഗ്‌നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്.

പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകള്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കുന്ന സ്ഥലമായി കേരളം മാറി. പോപ്പുലര്‍ ഫ്രണ്ട്‌ന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങള്‍ എത്തിയും പരിശീലനം നല്‍കിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദ്ദാഹരണമാണ്. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നല്‍കിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണം.

പരിശീലകര്‍ക്കുള്ള ഉപഹാരം ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നും സ്വീകരിച്ചത് ലജ്ജാകരമാണ്. കേരളത്തില്‍ പൊലീസിനെ മാത്രമല്ല എല്ലാ സര്‍ക്കാര്‍ ഫോഴ്‌സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത പൊലീസുകാരനെ ബിജെപിയുടെ സമ്മര്‍ദ്ദഫലമായി സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    രമയുടെ കണ്ടെത്തലുകള്‍ കോടതിക്ക് വലിയ മതിപ്പായിരുന്നു | Oneindia Malayalam

    അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കേരളം സര്‍ക്കാര്‍ ഭീകര സംഘടനയെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരെയാണ് അതെ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സേനയായ ഫയര്‍ഫോഴ്‌സ് പരിശീലിപ്പിക്കുന്നത്. ഇനി അടുത്തത് കേരള പോലീസ് വക, ആര്‍ ക്യാമ്പില്‍ വച്ച് തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം ആകുമോ എന്തോ?- ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+