പോപ്പുലർ ഫ്രണ്ടിന് പരിശീലനം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ഉത്തരവിട്ട് മുഖ്യമന്ത്രി
കൊച്ചി: ഫോഴ്‌സ് ഉദ്ദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. എറണാകുളം മേഖലാ ഫയർ ഓഫീസർക്കും ജില്ലാ ഫയർ ഓഫീസർക്കും എതിരെ ആണ് നടപടി എടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. ഫയർ ഫോഴ്‌സ് ഉദ്ദ്യോഗസ്ഥര്‍ക്ക് ആയ കെ കെ ഷൈജു, ജെ എസ് ജോഗി എന്നിവർക്കാണ് സസ്‌പെൻഷൻ. ഈ ഉദ്ദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തലത്തിൽ നടപടിയും ഉണ്ടാകും എന്നാണ് വിവരം. പരിശീലനം നൽകിയ മൂന്ന് ഫയർമാൻമാരെ സ്ഥലം മാറ്റും.

അതേസമയം, മത, രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകരുത് എന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ ഉത്തരവ് പുറത്തിറക്കി. ഈ സംഭവം വിവാദമായതിന് പിന്നാലെ ആയിരുന്നു നീക്കം.
പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന ഉണ്ടാകണം. സർക്കാർ അംഗീകൃത സംഘടനകൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകിയാൽ മതി എന്നും ബി സന്ധ്യ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ആലുവയിലെ പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. പരിശീലനത്തിന് അനുമതി നൽകിയത് അഞ്ച് ഉദ്യോഗസ്ഥരായിരുന്നു. ഇത് വകുപ്പിൽ നിന്നുളള ഗുരുതര പിഴവാണ്. വിഷയത്തിൽ നടപടി ആവശ്യമാണ്. ഇത് സംബന്ധിച്ച് ഫയർഫോഴ്സ് മേധാവി സർക്കാരിന് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം നടന്നത്. ആലുവ മുനിസിപ്പൽ ഓഡിറ്റോറിയത്തിലാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത്. റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയിരുന്നു. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയും സംഘടിപ്പിച്ചു. ഇതിന് പിന്നാലെ ആയിരുന്നു വിവാദ സംഭവം നടന്നത്. ഒരാൾക്ക് അപകടം സംഭവിച്ചാൽ അയാളെ രക്ഷപ്പെടുത്തുന്നതിലെ രീതിയും, ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ആയിരുന്നു ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പഠിപ്പിച്ച് നൽകിയത്. ഈ സംഭവത്തിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications